Top

58 സീറ്റില്‍ 40 ലും ലീഡ് നിലനിര്‍ത്തി ബിജെപി; രണ്ടിടത്ത് വിജയം; ഉപതെരഞ്ഞെടുപ്പിലെ ലീഡ് നില ഇങ്ങനെ

ഭോപ്പാല്‍: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ 11 സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 58 സീറ്റുകളിലെ വോട്ടെണ്ണല്‍ കൂടി പുരോഗമിക്കുകയാണ്. 58 സീറ്റില്‍ 40 ലധികം സീറ്റുകളില്‍ ബിജെപി മുന്നേറുന്ന സ്ഥിതിവിശേഷമാണ്. മധ്യപ്രദേശിലെ 28 സീറ്റില്‍ 20 സീറ്റിലും ബിജെപി ലീഡ് നിലനിര്‍ത്തുന്നു. ഇവിടെ ജ്യോതിരാദിത്യ സിന്ധ്യും കമല്‍നാഥും തമ്മിലുള്ള പോരാട്ടം കൂടിയാണ്. സിന്ധ്യയും 22 ലധികം സിന്ധ്യാ അനുകൂലികളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 7 സീറ്റിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറുന്നത്. ഒരു […]

10 Nov 2020 4:59 AM GMT

58 സീറ്റില്‍ 40 ലും ലീഡ് നിലനിര്‍ത്തി ബിജെപി; രണ്ടിടത്ത് വിജയം; ഉപതെരഞ്ഞെടുപ്പിലെ ലീഡ് നില ഇങ്ങനെ
X

ഭോപ്പാല്‍: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ 11 സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 58 സീറ്റുകളിലെ വോട്ടെണ്ണല്‍ കൂടി പുരോഗമിക്കുകയാണ്. 58 സീറ്റില്‍ 40 ലധികം സീറ്റുകളില്‍ ബിജെപി മുന്നേറുന്ന സ്ഥിതിവിശേഷമാണ്.

മധ്യപ്രദേശിലെ 28 സീറ്റില്‍ 20 സീറ്റിലും ബിജെപി ലീഡ് നിലനിര്‍ത്തുന്നു. ഇവിടെ ജ്യോതിരാദിത്യ സിന്ധ്യും കമല്‍നാഥും തമ്മിലുള്ള പോരാട്ടം കൂടിയാണ്. സിന്ധ്യയും 22 ലധികം സിന്ധ്യാ അനുകൂലികളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 7 സീറ്റിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറുന്നത്. ഒരു സീറ്റില്‍ ബിഎസ്പിയും ലീഡ് നിലനിര്‍ത്തുന്നു.

ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആകെ എട്ട് സീറ്റില്‍ മുഴുവന്‍ സീറ്റിലും ബിജെപി തന്നെയാണ് മുന്നില്‍. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെയാണ് ഗുജറാത്തില്‍ ഉപതെരഞ്ഞടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ ഈ തിരിച്ചടി പുതിയ ബിജെപി അധ്യക്ഷന്‍ ഹാര്‍ദിക് പട്ടേലിനേയും ബാധിക്കും.

മണിപ്പൂരില്‍ ആകെ വോട്ടടുപ്പ് നടക്കുന്ന 5 സീറ്റില്‍ ബിജെപി നാല് സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ രണ്ട് സീറ്റില്‍ ബിജെപി ഇതിനകം വിജയിക്കുകയും അടുത്ത രണ്ട് സീറ്റില്‍ ലീഡ് നിലനിര്‍ത്തി മുന്നേറുകയുമാണ്. അഞ്ചാമത്തെ സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ 6 ഇടത്തും ബിജെപിക്ക് തന്നെ മുന്‍തൂക്കം. ഒരു സീറ്റില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. ഇതിന് പുറമേ ചത്തീസ്ഗണ്ഡിലും ഹരിയാനയിലും ഓരോസീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതില്‍ രണ്ടിടത്തും കോണ്‍ഗ്രസാണ് മുന്നേറുന്നത്.

കര്‍ണാടകയിലെ സിറയിലും രാജേശ്വരി നഗറിലും ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. രാജേശ്വരി നഗറില്‍ 35000 ത്തിലധികം വോട്ടിനും സിറയില്‍ 8000 ത്തിലധികം വോട്ടിലുമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.

തെലങ്കാനയില്‍ 4000 വോട്ടുകള്‍ക്ക് ബിജെപി മുന്നേറുകയാണ്. ടിആര്‍എസിന്റെ സിറ്റിംഗ് സീറ്റായ ദുബ്കയില്‍ ബിജെപി മുന്നേറുകയാണ്. ഇതോടെ ആകെ 58 സീറ്റില്‍ ബിജെപി 40 ലധികം സീറ്റുകളില്‍ മുന്നേറുന്നു.

Next Story