‘സുരേന്ദ്രന് തിടുക്കം കാട്ടി, കൂടിയാലോചിച്ചില്ല’; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
മെട്രോമാന് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നടപടിയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം. ഔദ്യോഗികമായ പ്രഖ്യാപനം വരുന്നതിന് മുമ്പ് സുരേന്ദ്രന് തിടുക്കം കാട്ടിയെന്നാണ് നേതൃത്വത്തിന്റെ വിമര്‍ശനം. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പ്രഖ്യാപനത്തിന് മുമ്പ് ആലോചന നടന്നില്ലായെന്നതാണ് അതൃപ്തിക്ക് കാരണമായി ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര തിരുവല്ലയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം […]

മെട്രോമാന് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നടപടിയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം. ഔദ്യോഗികമായ പ്രഖ്യാപനം വരുന്നതിന് മുമ്പ് സുരേന്ദ്രന് തിടുക്കം കാട്ടിയെന്നാണ് നേതൃത്വത്തിന്റെ വിമര്‍ശനം. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
പ്രഖ്യാപനത്തിന് മുമ്പ് ആലോചന നടന്നില്ലായെന്നതാണ് അതൃപ്തിക്ക് കാരണമായി ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര തിരുവല്ലയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.സംഭവം വിവാദമായതോടെ അത് തിരുത്തികൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്തെത്തിയിരുന്നു.
‘പാര്‍ട്ടി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയെന്ന് പത്രവാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞത്. പിന്നീട്, ഞാന്‍ പാര്‍ട്ടി നേതാവിനെ വിളിച്ച് ഇക്കാര്യം ക്രോസ് ചെക്ക് ചെയ്തു. അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.’ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
സുരേന്ദ്രന്റെ വാക്കുകള്‍;
‘പാലാരിവട്ടം പാലത്തിന്റെ കാര്യം എല്ലാവരും അറിഞ്ഞിട്ടുണ്ടാവും. ബ്രിട്ടീഷുകാര്‍ മൂന്നൂറുകൊല്ലം മുമ്പ് കെട്ടിയ നല്ല ഒന്നാന്തരം പാലങ്ങള്‍ നല്ല ഉറപ്പോടെ നില്‍ക്കുന്നുണ്ട്. പക്ഷേ, നമ്മുടെ സര്‍ക്കാരുകള്‍ നിര്‍മ്മിച്ച പാലങ്ങള്‍ പൊളിഞ്ഞുവീഴുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും പിന്നീട് പിണറായിയുടെ സര്‍ക്കാരും ചേര്‍ന്ന് കെട്ടിയ പാലാരിവട്ടം പാലം ഒന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞുവീണു. ചോദിക്കുമ്പോള്‍ സഖാക്കളും കോണ്‍ഗ്രസുകാരും പറയുന്നത് സിമന്റും കമ്പിയുമില്ലാതെ എങ്ങനെ പാലം പണിയാമെന്ന ഗവേഷണമാണ് ഞങ്ങള്‍ നടത്തിയത്, അത് പൊളിഞ്ഞുപോയതെന്നാണ്’, സുരേന്ദ്രന് പറഞ്ഞു.
‘പാലാരിവട്ടം പാലം ഇടിഞ്ഞ് താഴെവീണതാണ് നമ്മുടെ വികസനമാതൃക. എന്നാല്‍, എന്‍ഡിഎയുടെ വികസന മാതൃക 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് മെട്രോമാന് ഇ ശ്രീധരന് പൂര്‍ത്തിയാക്കിയത്. അഴിമതിയില്ലാതെ, അഞ്ചുമാസം കൊണ്ട് പാലംപണി മെട്രോമാന് പൂര്‍ത്തിയാക്കി. അതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മെട്രോമാന് കേരളത്തില്‍ വരണമെന്ന് അദ്ദേഹത്തോടും പാര്‍ട്ടിയോടും ആവശ്യപ്പെടുന്നത്. മെട്രോമാന് കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഈ വികസന മാതൃക കേരളത്തിന് വേണം എന്നുള്ളതുകൊണ്ടാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.
- TAGS:
- BJP
- K Surendran