‘കവര്‍ച്ചാ കേസ് മാത്രം’; കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാവില്ല
കൊടകര കുഴല്പണക്കേസില് ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട കോടതിയില്‍ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. എന്നാല്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കും. കൊടകര കേസിലെ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നു എന്നാണ് അന്വേഷണ സംഘം നേരത്തെ […]
15 July 2021 10:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്പണക്കേസില് ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട കോടതിയില്‍ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. എന്നാല്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കും.
കൊടകര കേസിലെ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നു എന്നാണ് അന്വേഷണ സംഘം നേരത്തെ സ്വീകരിച്ച നിലപാട്. എന്നാല്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പക്ഷേ പൊലീസിന് ലഭിച്ചില്ല. കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെ 19 പേരെ നേതാക്കളെയാണ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ ആരും തന്നെ പണം ബിജെപിയുടേത് ആണ് എന്ന നിലയില്‍ മൊഴി നല്‍കിയിട്ടില്ല. ഇതോടെയാണ് കവര്‍ച്ചാ കേസ് എന്ന നിലയില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
22 പ്രതികളാണ് കേസിലുള്ളത്. എന്നാല്‍ ഒരു ബിജെപി നേതാവ് പോലും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. എന്നാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ശുപാര്‍ശ കുറ്റപത്രത്തിലുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
.അതേസമയം കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ബി ജെ പി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. പണത്തിന്റെ സ്രോതസ് സംബന്ധിച്ച വിശദമായ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികൾക്കും റിപ്പോർട്ട് നൽകും. കവർച്ചാ കേസിൽ 22 പ്രതികളാണ് അറസ്റ്റിലായത്. മൂന്നര കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ 1. 27 കോടി രൂപ പിടിച്ചെടുത്തു. 2.19 കോടി ഇനിയും കണ്ടെടുക്കാനുണ്ട്.
അതിനിടെ കൊടകര കുഴല്‍പ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയിരുന്നു. പണം പാര്ട്ടിക്കാര് തന്നെ വാടക സംഘത്തെ ഉപയോഗിച്ച് തട്ടിയെടുത്തു. തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കോടതിയെ സമീപിച്ചത്. ആറു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. തൃശൂര്‍ ജില്ലാ സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി അംഗീകരിക്കാതിരുന്നതോടെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.