
വോട്ടിംഗ് പുരോഗമിക്കവെ ബിജെപി നേതാക്കള്‍ നിതീഷ് കുമാറിന്റെ വസതിയില്‍. ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, ഭൂപേന്ദ്ര യാദവ്, ബിഹാര്‍ മന്ത്രി മംഹള് പാണ്ഡെ എന്നിവരാണ് നിലവിലെ ബിജെപി മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്. 243 സീറ്റുകളുള്ള ബിഹാര്‍ മന്ത്രിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവില്‍ ബിജെപി മുന്നേറുന്നു. ഇലക്ഷന് കമ്മീഷന് പുറത്തുവിടുന്ന വിവരമനുസരിച്ച് എന്‍ഡിഎ 120 – മഹാഗഡ്ബന്ധന് 115 – മറ്റുള്ളവര്‍ 8 എന്ന നിലയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു.
ബീഹാറില്‍ 75 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകവെ, എന്‍ഡിഎയുടെ ലീഡ് ഇടിഞ്ഞു. പല മണ്ഡലങ്ങളിലും മുന്നണിക്ക് ലീഡ് നഷ്ടമായി. നിലവില്‍ 120 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.
അതേസമയം മഹാസഖ്യം ലീഡ് നില മെച്ചപ്പെടുത്തി. 115 ഇടങ്ങളില്‍ മുന്നണിയാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്.
ഈ മണിക്കൂറിലെ കണക്കനുസരിച്ച് ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 75 സീറ്റുകളില്‍ ആര്‍ജെഡി മുന്നിലാണ്. ബിജെപി 72 ഇടങ്ങളില്‍ ലീഡുണ്ട്.
ജെഡിയു 41 സീറ്റുകളിലും കോണ്‍ഗ്രസ് 19 സീറ്റുകളിലും സിപിഐഎംഎല്‍ ലിബറേഷന്‍ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് 16 സീറ്റുകളില്‍ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ആറും എഐഎംഐഎം ഒന്നും സിപിഐ ഒന്നും കോണ്‍ഗ്രസ് ഒന്നും ജെഡിയു രണ്ടും ആര്‍ജെഡി മൂന്നും വിഐപി രണ്ടും സീറ്റുകളിലാണ് വിജയിച്ചത്.
119 സീറ്റുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായെന്നും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.