ലഡാക്കില്‍ ബിജെപി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു; 300 പ്രവര്‍ത്തകരും ഒപ്പം
ശ്രീനഗര്‍: ലഡാഖില്‍ ലഡാഖ് ആട്ടോണോമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിക്ക് തിരിച്ചടി. നിരവധി നേതാക്കളും 300ലധികം പ്രവര്‍ത്തകരും രാജിവെച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കി എന്നാരോപിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും ബിജെപി വിട്ടത്. ബിജെപി മുന്‍ കൗണ്‍സിലര്‍മാരായ ട്തെറിങ് അംഗ്ദസ്, ലോബ്സാങ് ന്യാന്തക് എന്നിവര്‍ രാജിവെച്ചവരില്പെടും. ലഡാഖ് ബിജെപി ഉപാദ്ധ്യക്ഷന്‍ സോനം പോഞ്ചുക് വാന്‍ല, മുതിര്‍ന്ന നേതാക്കളായ മന്‍സൂര്‍ ഹുസൈന്, മുംതാസ് ഹുസൈന് എന്നിവരുടെ നേതൃത്വത്തിലാണ് രാജി. ലഡാഖ് ആട്ടോണോമസ് ഹില്‍ […]

ശ്രീനഗര്‍: ലഡാഖില്‍ ലഡാഖ് ആട്ടോണോമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിക്ക് തിരിച്ചടി. നിരവധി നേതാക്കളും 300ലധികം പ്രവര്‍ത്തകരും രാജിവെച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്.
തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കി എന്നാരോപിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും ബിജെപി വിട്ടത്. ബിജെപി മുന്‍ കൗണ്‍സിലര്‍മാരായ ട്തെറിങ് അംഗ്ദസ്, ലോബ്സാങ് ന്യാന്തക് എന്നിവര്‍ രാജിവെച്ചവരില്പെടും.
ലഡാഖ് ബിജെപി ഉപാദ്ധ്യക്ഷന്‍ സോനം പോഞ്ചുക് വാന്‍ല, മുതിര്‍ന്ന നേതാക്കളായ മന്‍സൂര്‍ ഹുസൈന്, മുംതാസ് ഹുസൈന് എന്നിവരുടെ നേതൃത്വത്തിലാണ് രാജി.
ലഡാഖ് ആട്ടോണോമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലില്‍ 26 സീറ്റുകളാണുള്ളത്. ഇതില്‍ കഴിഞ്ഞ തവണ 18 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. ഒക്ടോബര്‍ 16നാണ് തെരഞ്ഞെടുപ്പ്.