Top

അമിത് ഷാ പറഞ്ഞത് ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ചെന്ന് ബിജെപി നേതാക്കള്‍; ‘ആ കേസില്‍ ദുരൂഹതയില്ലെന്ന് സിബിഐ കണ്ടെത്തിയില്ലേയെന്ന ചോദ്യത്തിന് മറുപടിയില്ല’

സ്വര്‍ണകടത്തുക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം ബാലഭാസ്‌ക്കറിന്റേതാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. കേസില്‍ ദുരൂഹതയില്ലെന്നും അപകടമരണം തന്നെയാണെന്ന് കേന്ദ്രഏജന്‍സിയായ സിബിഐ കണ്ടെത്തിയതല്ലേയെന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിത് ഷായുടെ പരാമര്‍ശത്തില്‍ തങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഉദേശിച്ചത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി സംസ്ഥാന നേതാക്കള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് അമിത് […]

8 March 2021 5:36 AM GMT

അമിത് ഷാ പറഞ്ഞത് ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ചെന്ന് ബിജെപി നേതാക്കള്‍; ‘ആ കേസില്‍ ദുരൂഹതയില്ലെന്ന് സിബിഐ കണ്ടെത്തിയില്ലേയെന്ന ചോദ്യത്തിന് മറുപടിയില്ല’
X

സ്വര്‍ണകടത്തുക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം ബാലഭാസ്‌ക്കറിന്റേതാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. കേസില്‍ ദുരൂഹതയില്ലെന്നും അപകടമരണം തന്നെയാണെന്ന് കേന്ദ്രഏജന്‍സിയായ സിബിഐ കണ്ടെത്തിയതല്ലേയെന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിത് ഷായുടെ പരാമര്‍ശത്തില്‍ തങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഉദേശിച്ചത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി സംസ്ഥാന നേതാക്കള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് അമിത് ദുരൂഹമരണം പരാമര്‍ശം നടത്തിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹമരണം സംഭവിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയോ എന്നാണ് അമിത് ഷാ ചോദിച്ചത്. അതേസമയം, അമിത് പറഞ്ഞ മരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. സംശയാസ്പദമായ മരണം സംഭവിച്ചെന്ന് പറഞ്ഞത് അമിത് ഷായാണ്. അതുകൊണ്ട് അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

ഇതിനിടെ, അമിത് പറഞ്ഞത് കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്റെ മരണത്തെക്കുറിച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അമിത് പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില്‍ അക്കാര്യം അന്വേഷിക്കട്ടെയെന്നാണ് കൊടുവള്ളി എംഎല്‍എയായ കാരാട്ട് റസാഖ് പ്രതികരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അമിത് നിര്‍ദേശം നല്‍കട്ടെ. സഹോദരന്റെ മരണത്തെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളില്ല. രണ്ടു വര്‍ഷം മുന്‍പാണ് സഹോദരന്‍ മരിച്ചത്. ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചാണ്. അമിത് ഷായുടെ കൈയില്‍ തെളിവുകളുണ്ടെങ്കില്‍ അത് വെളിപ്പെടുത്തട്ടെ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണല്ലോ അങ്ങനെ പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗഫൂറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബാലഭാസ്‌ക്കര്‍ മരിച്ചത് അപകടത്തെ തുടര്‍ന്ന് തന്നെയാണെന്നാണ് സിബിഐ കണ്ടെത്തല്‍. വാഹനാപകടത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ച അര്‍ജുന്‍ കേസില്‍ പ്രതിയാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

Next Story

Popular Stories