Top

കൊടകര കള്ളപ്പണം;’സുരേന്ദ്രനെതിരെയും മുരളീധരനെതിരെയും നടപടി വേണം’; കേന്ദ്രനേതൃത്വത്തിന് കത്തയച്ചത് കൃഷ്ണദാസ് പക്ഷമെന്ന് റിപ്പോര്‍ട്ട്

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയത് കൃഷ്ണദാസ് പക്ഷമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബിജെപിയും ആര്‍എസ്എസും അപമാനിക്കപ്പെട്ടു. അതിനാല്‍ വിഷയത്തില്‍ ദേശീയനേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെെരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് കേരളത്തിനായി 400 കോടിയോളം രൂപ ബിജെപി കേന്ദ്രനേതൃത്വം നല്‍കിയതായാണ് വിവരങ്ങള്‍. എന്നാല്‍ ഇതില്‍ എത്ര ചെലവഴിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. 156 […]

30 May 2021 3:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കള്ളപ്പണം;’സുരേന്ദ്രനെതിരെയും മുരളീധരനെതിരെയും നടപടി വേണം’; കേന്ദ്രനേതൃത്വത്തിന് കത്തയച്ചത് കൃഷ്ണദാസ് പക്ഷമെന്ന് റിപ്പോര്‍ട്ട്
X

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയത് കൃഷ്ണദാസ് പക്ഷമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബിജെപിയും ആര്‍എസ്എസും അപമാനിക്കപ്പെട്ടു. അതിനാല്‍ വിഷയത്തില്‍ ദേശീയനേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെെരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് കേരളത്തിനായി 400 കോടിയോളം രൂപ ബിജെപി കേന്ദ്രനേതൃത്വം നല്‍കിയതായാണ് വിവരങ്ങള്‍. എന്നാല്‍ ഇതില്‍ എത്ര ചെലവഴിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. 156 കോടി രൂപയാണ് ചെലവഴിച്ചതെന്നാണ് പറയുന്നതെങ്കിലും ഇരട്ടിയോളം വരുന്ന ബാക്കി തുകയില്‍ അന്വേഷണം നടത്തണമെന്നുമാണ് നേതാക്കള്‍ കത്തില്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ പണം കൈകാര്യം ചെയ്യുന്നതിനായി ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കാതെ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും കേന്ദ്രമന്ത്രിയും അടങ്ങുന്ന അനൗദ്യോഗിക കൂട്ടായ്മയാണ് കേരളത്തിലേക്കുള്ള പണം ഏകോപിപ്പിച്ചതും ചെലവഴിച്ചതുമെന്നും പരാതിയില്‍ പറയുന്നു.

ഇതിനകം ശ്രീധരന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ട് അടക്കം സംസ്ഥാന ബിജെപി സംസ്ഥാന അധ്യക്ഷന് പ്രതികൂലമാണ്. പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് സംബന്ധിച്ചും പരാതി കേന്ദ്രനേതൃത്വത്തിലേക്ക് എത്തിയത്.

അതേസമയം, കെ.സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം പണം കടത്തിയെന്ന് ആരോപിച്ച് ആള്‍ കേരള ആന്റി കറപ്ഷന്‍ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്‍കി. ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമായതിനാല്‍ റോഡിലെ പരിശോധന ഒഴിവാക്കാനായി പണം വിതരണത്തിന് സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി 25 ലക്ഷം രൂപ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. ഈ രണ്ടു വിഷയങ്ങള്‍ക്കും കൊടകരകള്ളപ്പണ കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കേരളത്തിലെ വോട്ടര്‍മാരെ വിലക്കെടുത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്ന ആക്ഷേപവും സംഘടന ഉയര്‍ത്തുന്നു.

Next Story

Popular Stories