Top

ആര്‍എസ്എസുമായി ശക്തമായ ബന്ധമുള്ള ബിജെപി നേതാക്കള്‍ എല്‍ജെപി സ്ഥാനാര്‍ത്ഥിയാവുന്നു; നിതീഷിനെ ഒതുക്കാനുള്ള നീക്കമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നു

ബീഹാറില്‍ രാം വിലാസ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍ജെപി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് വലിയ ചര്‍ച്ചയാണുണ്ടാക്കിയത്. അതിന് പിന്നാലെ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ എല്‍ജെപിയില്‍ ചേരുകയും ചെയ്തു. ഇതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാജേന്ദ്ര സിങ്, ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം രാമേശ്വര്‍ ചൗരസ്യ, അഞ്ച് തവണ ബിജെപി എംഎല്‍എയായിട്ടുള്ള ജവഹര്‍ പ്രസാദ് എന്നിവരാണ് എല്‍ജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഈ നേതാക്കള്‍ നേരത്തെ എംഎല്‍എയായിട്ടുള്ള മണ്ഡലങ്ങളില്‍ നിന്ന് […]

7 Oct 2020 5:08 AM GMT

ആര്‍എസ്എസുമായി ശക്തമായ ബന്ധമുള്ള ബിജെപി നേതാക്കള്‍ എല്‍ജെപി സ്ഥാനാര്‍ത്ഥിയാവുന്നു; നിതീഷിനെ ഒതുക്കാനുള്ള നീക്കമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നു
X

ബീഹാറില്‍ രാം വിലാസ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍ജെപി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് വലിയ ചര്‍ച്ചയാണുണ്ടാക്കിയത്. അതിന് പിന്നാലെ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ എല്‍ജെപിയില്‍ ചേരുകയും ചെയ്തു. ഇതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.

ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാജേന്ദ്ര സിങ്, ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം രാമേശ്വര്‍ ചൗരസ്യ, അഞ്ച് തവണ ബിജെപി എംഎല്‍എയായിട്ടുള്ള ജവഹര്‍ പ്രസാദ് എന്നിവരാണ് എല്‍ജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഈ നേതാക്കള്‍ നേരത്തെ എംഎല്‍എയായിട്ടുള്ള മണ്ഡലങ്ങളില്‍ നിന്ന് എല്‍ജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഈ മണ്ഡലങ്ങളിലെല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജെഡിയുവാണ്.

ബിജെപി വിട്ട ഈ നേതാക്കളല്ലാം ആര്‍എസ്എസുമായി ശക്തമായ ബന്ധം പുലര്‍ത്തുന്ന നേതാക്കളാണ്. നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസുകളോടെയാണ് എല്‍ജെപിയിലേക്കുള്ള ഈ നേതാക്കളുടെ കൂറുമാറ്റം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ജെഡിയുവിനേക്കാള്‍ സീറ്റുകള്‍ കൂടുതല്‍ നേടി നിതീഷ് കുമാറിനെ ഒതുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അവര്‍ പറയുന്നു.

അതേ സമയം ബിജെപി വിട്ട് എല്‍ജെപിയിലെത്തിയ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ ബിജെപി പരസ്യ പ്രസ്താവന നടത്തണമെന്നും ജെഡിയു ആവശ്യപ്പെടുന്നു.

Next Story

Popular Stories