‘രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് നല്കാനിറങ്ങും മുന്‍പ് ഇതെങ്കിലും പഠിക്കൂ’; ദേശീയഗാനം തെറ്റിച്ച് പാടിയ ബിജെപി നേതാക്കളോട് സോഷ്യല്‍ മീഡിയ
ദേശീയഗാനം തെറ്റായി ആലപിച്ച് സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍. ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട സ്ഥാനത്ത് ജന ഗണ മന അധിനായക ജയഹേ എന്നാണ് ബിജെപി നേതാക്കള്‍ പാടിയത്. ഞായറാഴ്ച പശ്ചിമബംഗാള്‍ ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയിലാണ് സംഭവം. സംഭവത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ബിജെപി നേതാക്കള്‍ ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ദേശീയഗാനം തെറ്റിച്ചു പാടിയ സ്മൃതി ഇറാനി […]

ദേശീയഗാനം തെറ്റായി ആലപിച്ച് സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍. ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട സ്ഥാനത്ത് ജന ഗണ മന അധിനായക ജയഹേ എന്നാണ് ബിജെപി നേതാക്കള്‍ പാടിയത്. ഞായറാഴ്ച പശ്ചിമബംഗാള്‍ ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയിലാണ് സംഭവം.
സംഭവത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ബിജെപി നേതാക്കള്‍ ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ദേശീയഗാനം തെറ്റിച്ചു പാടിയ സ്മൃതി ഇറാനി അടക്കമുള്ള നേതാകള്‍ക്കെതിരെ ബിജെപിക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
BJPInsultsNationalAnthem എന്ന ഹാഷ് ടാഗും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മറ്റുള്ളവര്‍ക്ക് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് നല്കാനിറങ്ങും മുന്‍പ് ഇതെങ്കിലും പഠിക്കൂയെന്നാണ് ബിജെപിയോട് സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ നരേന്ദ്രമോദിയും അമിത് ഷായും മറുപടി പറയുമോയെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.