Top

‘ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിക്കുന്നു, നിസ്സഹായനാണ്’; കൊവിഡ് വീഴ്ച്ച ചൂണ്ടി യോഗിക്ക് ബിജെപി എംഎല്‍എയുടെ കത്ത്

കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി ബിജെപി എംഎല്‍എ. മൊഹമ്മദി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ ലോകേന്ദ്രപ്രതാപ് സിംഹാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഓക്‌സിജന്റെ ദാര്‍ലഭ്യം കാരണം ലക്കിമ്പൂര്‍കിരിയില്‍ നിരവധി പേര്‍ മരണപ്പെട്ടതായി കാണിച്ച് കത്തെഴുതിയത്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോള്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യവും കിടക്കകളുടെ കുറവും കാരണം അടിയന്തരഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ താന്‍ നിസ്സാഹയനാവുകയാണെന്നാണ് സിംഹ് കത്തില്‍ സൂചിപ്പിക്കുന്നത്. സിംഗിന് പുറമേ നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും […]

11 May 2021 1:47 AM GMT

‘ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിക്കുന്നു, നിസ്സഹായനാണ്’; കൊവിഡ് വീഴ്ച്ച ചൂണ്ടി യോഗിക്ക് ബിജെപി എംഎല്‍എയുടെ കത്ത്
X

കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി ബിജെപി എംഎല്‍എ. മൊഹമ്മദി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ ലോകേന്ദ്രപ്രതാപ് സിംഹാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഓക്‌സിജന്റെ ദാര്‍ലഭ്യം കാരണം ലക്കിമ്പൂര്‍കിരിയില്‍ നിരവധി പേര്‍ മരണപ്പെട്ടതായി കാണിച്ച് കത്തെഴുതിയത്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോള്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യവും കിടക്കകളുടെ കുറവും കാരണം അടിയന്തരഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ താന്‍ നിസ്സാഹയനാവുകയാണെന്നാണ് സിംഹ് കത്തില്‍ സൂചിപ്പിക്കുന്നത്. സിംഗിന് പുറമേ നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും തങ്ങളുടെ പ്രദേശത്തെ ഓക്‌സിജന്‍ വിതരണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഓക്‌സിജന്‍വിതരണം ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധിപേരാണ് മരണത്തിന് കീഴടങ്ങുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ സിംഹിന്റെ കത്തില്‍ ലക്കിമ്പൂര്‍ കിരിയില്‍ കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗം എത്രത്തോളം ഭീതിതമായാണ് ബാധിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയുണ്ടാകുമ്പോള്‍ അടിയന്തിര സജ്ജീകരണങ്ങളുടെ ലഭ്യതക്കുറവുകൊണ്ട് ജനങ്ങള്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ നിസ്സഹായനായി അത് നോക്കിനില്ക്കാനേ കഴിയുന്നുള്ളൂവെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു. തന്നോട് സഹായം ആവശ്യപ്പെട്ട് സമീപിച്ച പത്രപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങീ നാനാതുറകളില്‍പ്പെട്ടവരുടെ ജീവന്‍ സംരക്ഷിക്കാന്‍ തനിക്കായില്ലെന്നും സിംഹ് കത്തിലൂടെ അറിയച്ചു. കൂടുതല്‍ കൊവിഡ് മരണവും സംഭവിക്കുന്നത് മെഡിക്കല്‍ ഓക്‌സിജന്റെ കുറവുകൊണ്ടാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഓക്‌സിജന്റെ ലഭ്യതക്കുറവാണ് മരണങ്ങള്‍ക്ക് കാരണമാകുന്നത്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും പത്ത് ഓക്‌സിമീറ്റര്‍ വീതം ലഭ്യമാക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല.അതേസമയം സര്‍ക്കാര്‍ ഏറ്റവും നല്ലരീതിയില്‍ തന്നെ മഹാമാരിയെ പ്രതിരോധിക്കുന്നുണ്ടെന്നും ജില്ലാഭരണകൂടവും നല്ലരീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി എംഎല്‍എ സര്‍ക്കാരിനെ പ്രതിരോധിച്ചുകൊണ്ട് പറഞ്ഞു. എങ്കിലും ജില്ലാതലങ്ങളില്‍ ഓക്‌സിജന്റെ ലഭ്യതക്കുറവാണ് കോവിഡ് സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന് സിംഹ് സൂചിപ്പിച്ചു.

മുന്‍പ് ബിജെപിയുടെ കാണ്‍പൂര്‍ എംഎല്‍എ സത്യദേവ് പച്ചൗരി ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് യാദവ് പ്രസാദ് മൗര്യക്ക് സേര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധക്കായി കത്തെഴുതിയിരുന്നു. അവശ്യസമയത്ത് ചികിത്സ ലഭിക്കാത്തത് സ്ഥിതി രൂക്ഷമാക്കുന്നതായി കാണിച്ചാണ് പച്ചൗരി കത്തെഴുതിയത്. കൂടാതെ ഒരു മൂന്നാംതരംഗത്തിന് തയ്യാറാകാനും സര്‍ക്കാരിനെ പച്ചൗരി ഓര്‍മ്മിപ്പിച്ചിരുന്നു. യുപിയില്‍ കൊവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമാണ് കാണ്‍പൂര്‍. രണ്ടാംതരംഗത്തില്‍ നിരവധി പേരാണ് കാണ്‍പൂരില്‍ മതിയായ ചികില്‍സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. രാജ്യത്തിനു പുറത്തും അകത്തുമുള്ള പല വിദഗ്ധരും ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. അത് രണ്ടാംതരംഗത്തേക്കാള്‍ രൂക്ഷമാകുമെന്നും മുന്നറിയിപ്പുനല്കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ആരോഗ്യസേവനങ്ങളുടെ ലഭ്യത, ആരോഗ്യപ്രര്‍ത്തകരുടെ എണ്ണം മുതല്‍ ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യതവരെ മുന്‍കൂട്ടി ഉറപ്പുവരുത്തണം. കൂടാതെ വാക്‌സിനേഷന്‍ നടപടികള്‍ കൃത്യതയോടെ നടപ്പിലാക്കുകയും ചെയ്യ്താല്‍ മൂന്നാം ഘട്ടത്തില്‍ ജനങ്ങള്‍ അത്ര പ്രയാസം അനുഭവിക്കേണ്ടിവരില്ലെന്നും കാണ്‍പൂര്‍ എംപി പച്ചൗരി വിശദമായി കത്തില്‍ പറയുന്നു.

കത്തിനെ കുറിച്ചുള്ള ലേഖകന്റെ ചോദ്യത്തിന് അതെ ഞാന്‍ അത്തരത്തില്‍ കത്തെഴുതിയതായും രണ്ടാംതരംഗത്തെ പ്രതിരോധിച്ചതുപോലെ കൊവിഡ് മൂന്നാം തരംഗത്തെയും പ്രതിരോധിക്കാന്‍ സജ്ജമാകണമെന്നും കാണ്‍പൂരിന്റെ കൊവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കൂടിയായ ഡെപ്യൂട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് പച്ചൗരി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്
വ്യക്തമാക്കി.

Next Story