‘സുരേന്ദ്രന്‍ജിയുടെ ബാഗില്‍ ഷര്‍ട്ടും മുണ്ടും ബനിയനും, കൊച്ചു ബാഗില്‍ ഷേവിംഗ്സെറ്റും പൗഡറും’; താന്‍ ചോദിച്ചിരുന്നുവെന്ന് വിവി രാജേഷ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കുഴല്‍പണം കടത്തിയെന്ന ആരോപണം ശക്തിപ്പെടുകയാണ്. സുരേന്ദ്രന് ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്ന പെട്ടിയില്‍ പണമായിരുന്നോ എന്നാണ് ഉയരുന്ന പ്രധാന സംശയം. എന്നാല്‍ വിഷയത്തില്‍ സുരേന്ദ്രനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് വിവി രാജേഷ്. സുരേന്ദ്രന്റെ ബാഗില്‍ ഉണ്ടായിരുന്നത് മുണ്ടും ഷര്‍ട്ടും ആയിരുന്നുവെന്നും താന്‍ ഇക്കാര്യത്തില്‍ സുരേന്ദ്രനെ തന്നെ വിളിച്ചുചോദിച്ചിരുന്നുവെന്നും വിവി രാജേഷ് പറഞ്ഞു. അങ്ങനെയല്ല, മറ്റെന്തെങ്കിലും സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ […]
6 Jun 2021 1:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കുഴല്‍പണം കടത്തിയെന്ന ആരോപണം ശക്തിപ്പെടുകയാണ്. സുരേന്ദ്രന് ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്ന പെട്ടിയില്‍ പണമായിരുന്നോ എന്നാണ് ഉയരുന്ന പ്രധാന സംശയം. എന്നാല്‍ വിഷയത്തില്‍ സുരേന്ദ്രനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് വിവി രാജേഷ്. സുരേന്ദ്രന്റെ ബാഗില്‍ ഉണ്ടായിരുന്നത് മുണ്ടും ഷര്‍ട്ടും ആയിരുന്നുവെന്നും താന്‍ ഇക്കാര്യത്തില്‍ സുരേന്ദ്രനെ തന്നെ വിളിച്ചുചോദിച്ചിരുന്നുവെന്നും വിവി രാജേഷ് പറഞ്ഞു. അങ്ങനെയല്ല, മറ്റെന്തെങ്കിലും സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ കോടതിയില്‍ പോകണമെന്നും വിവി രാജേഷ് പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു വിവി രാജേഷിന്റെ പ്രതികരണം.
കെ സുന്ദരയുടെ വെളിപ്പെടുത്തല്‍; കെ സുരേന്ദ്രനെതിരെ കേസ്
‘ഹെലികോപ്റ്റര്‍ കഥ ചര്‍ച്ചയായതോടെ ഞാന്‍ സുരേന്ദ്രന്‍ജിയെ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് തന്റെ ബാഗില്‍ ഉണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയന്, ഷര്‍ട്ട്, മുണ്ട് കൊച്ചുബാഗില്‍ ഷേവിംഗ്സെറ്റ്, പൗഡര്‍ എന്നിവയാണെന്നാണ്. നിങ്ങളുടെ കൈയ്യില്‍ അല്ലാത്തതെന്തെങ്കിലും തെളിവുണ്ടെങ്കില്‍ വച്ചോണ്ടിരിക്കാതെ കോടതിയില്‍ പോകണം.’ വിവി രാജേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കന്മാര് ഹെലികോപ്റ്ററില്‍ വരുമ്പോഴും പോകുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനേയും പൊലീസിനേയും അറിയിക്കുമെന്നും ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്, പൊലീസുകാരന്, ക്യാമറാമാന് എന്നിവര്‍ അവിടെയുണ്ടാവുവെന്നും അതാണ് അതിന്റെ പ്രൊസീജീയര്‍ എന്നും വിവി രാജേഷ് കൂട്ടിചേര്‍ത്തു.
മലയാളത്തിന് വിലക്ക്; പ്രതിഷേധം കനത്തതോടെ വിലക്ക് പിന്‍വലിച്ച് ഡല്‍ഹി ആശുപത്രി
കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്റെ ഫോണ്‍ വിളികളിലും ദുരൂഹതയില്ലെന്ന് വിവി രാജേഷ് അറിയിച്ചു. സുരേന്ദ്രന് ആരെയെങ്കിലും ഫോണില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ എന്തിനാണ് തെറ്റിദ്ധരിക്കുന്നതെന്ന് വിവി രാജേഷ് ചോദിച്ചു. ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെയെല്ലാം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാകും എന്നാണ് രാജേഷിന്റെ വാദം.