Top

വെന്റിലേറ്ററിലുള്ള കൊവിഡ് രോഗിയെ ഗോമൂത്രം കുടിപ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍

കൊവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന രോഗിക്ക് ഗോമൂത്രം കുടിക്കാന്‍ നല്‍കി ബിജെപി പ്രവര്‍ത്തകന്‍. രോഗിയുടെ വായിലേക്ക് ഗോമൂത്രം ഒഴിച്ചു കൊടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സൂറത്തിലെ ബിജെപി ജനറല്‍ സെക്രട്ടറിയാണ് ഈ വീഡിയോ പങ്കുവെച്ചത്. വിവാദമായതോടെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. പിപിഇ കിറ്റും ബിജെപി ചിഹ്നം പതിച്ച ഷാളും ധരിച്ച ഒരാളെയാണ് വീഡിയോയില്‍ കാണാനാവുന്നത്. ബിജെപി നേതാവ് വീഡിയോ ഡീലീറ്റ് ചെയ്‌തെങ്കിലും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. നാണംകെട്ട സംഭവമാണിതെന്നും ഇനി ഈ സര്‍ക്കാരിനെതിരെ […]

26 April 2021 4:04 AM GMT

വെന്റിലേറ്ററിലുള്ള കൊവിഡ് രോഗിയെ ഗോമൂത്രം കുടിപ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍
X

കൊവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന രോഗിക്ക് ഗോമൂത്രം കുടിക്കാന്‍ നല്‍കി ബിജെപി പ്രവര്‍ത്തകന്‍. രോഗിയുടെ വായിലേക്ക് ഗോമൂത്രം ഒഴിച്ചു കൊടുക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

സൂറത്തിലെ ബിജെപി ജനറല്‍ സെക്രട്ടറിയാണ് ഈ വീഡിയോ പങ്കുവെച്ചത്. വിവാദമായതോടെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. പിപിഇ കിറ്റും ബിജെപി ചിഹ്നം പതിച്ച ഷാളും ധരിച്ച ഒരാളെയാണ് വീഡിയോയില്‍ കാണാനാവുന്നത്.

ബിജെപി നേതാവ് വീഡിയോ ഡീലീറ്റ് ചെയ്‌തെങ്കിലും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. നാണംകെട്ട സംഭവമാണിതെന്നും ഇനി ഈ സര്‍ക്കാരിനെതിരെ പറയാന്‍ വാക്കുകളൊന്നുമില്ലെന്നും പറഞ്ഞ് കൊണ്ട് യൂത്ത് കോണ്‍ഗ്രസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Next Story