Top

‘ജനസംഖ്യാ വര്‍ധനവിന് കാരണം അമീര്‍ഖാനെപ്പോലുള്ളവര്‍’; വിവാദപരാമര്‍ശവുമായി ബിജെപി എംപി

രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണം ബോളിവുഡ് നടന്‍ അമീര്‍ഖാനെപ്പോലെയുള്ളവരാണെന്ന് ബി ജെ പി എം പി. മധ്യപ്രദേശിലെ മന്ദ്‌സറിലെ ബി ജെ പി എം പിയായ സുധീര്‍ ഗുപ്തയാണ് അമീര്‍ഖാനെ ജനസംഖ്യാനിയന്ത്രണത്തിന്റെ പേരില്‍ പരിഹസിച്ച് രംഗത്തുവന്നത്. അമീര്‍ഖാന്റെ വിവാഹമോചനത്തെ ബന്ധപ്പെടുത്തിയാണ് രാജ്യത്തെ വര്‍ധിച്ചുവരുന്ന ജനസഖ്യയ്ക്ക് കാരണക്കാര്‍ അമീര്‍ഖാനെപ്പോലുള്ളവരാണെന്ന് എം പിയുടെ പരാമര്‍ശം. അമീര്‍ഖാന് ആദ്യ ഭാര്യ റീനയില്‍ രണ്ടുമക്കളുണ്ട്. രണ്ടാം ഭാര്യ കിരണ്‍ റാവുവില്‍ ഒരു കുട്ടിയും ഇനിയും അടുത്ത ഭാര്യക്കുവേണ്ടിയുള്ള തെരച്ചിലിലാണ് അമീര്‍ഖാന്‍. ഇതാണോ ലോകത്തിന് […]

12 July 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജനസംഖ്യാ വര്‍ധനവിന് കാരണം അമീര്‍ഖാനെപ്പോലുള്ളവര്‍’; വിവാദപരാമര്‍ശവുമായി ബിജെപി എംപി
X

രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണം ബോളിവുഡ് നടന്‍ അമീര്‍ഖാനെപ്പോലെയുള്ളവരാണെന്ന് ബി ജെ പി എം പി. മധ്യപ്രദേശിലെ മന്ദ്‌സറിലെ ബി ജെ പി എം പിയായ സുധീര്‍ ഗുപ്തയാണ് അമീര്‍ഖാനെ ജനസംഖ്യാനിയന്ത്രണത്തിന്റെ പേരില്‍ പരിഹസിച്ച് രംഗത്തുവന്നത്.

അമീര്‍ഖാന്റെ വിവാഹമോചനത്തെ ബന്ധപ്പെടുത്തിയാണ് രാജ്യത്തെ വര്‍ധിച്ചുവരുന്ന ജനസഖ്യയ്ക്ക് കാരണക്കാര്‍ അമീര്‍ഖാനെപ്പോലുള്ളവരാണെന്ന് എം പിയുടെ പരാമര്‍ശം.

അമീര്‍ഖാന് ആദ്യ ഭാര്യ റീനയില്‍ രണ്ടുമക്കളുണ്ട്. രണ്ടാം ഭാര്യ കിരണ്‍ റാവുവില്‍ ഒരു കുട്ടിയും ഇനിയും അടുത്ത ഭാര്യക്കുവേണ്ടിയുള്ള തെരച്ചിലിലാണ് അമീര്‍ഖാന്‍. ഇതാണോ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സന്ദേശമെന്നാണ് അമീര്‍ഖാന്റെ വിവരങ്ങള്‍ വിശദീകരിച്ച ശേഷം ബി ജെ പി എം പിയുടെ ചോദ്യം. രാജ്യത്തെ ജനസംഖ്യവര്‍ദ്ധനവില്‍ അമീര്‍ഖാനെപ്പോലുള്ളവരുടെ പങ്ക് ദൗര്‍ഭാഗ്യകരമാണെന്ന് എം പി തുടര്‍ന്ന് പറഞ്ഞു.

യുപിയില്‍ യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ലോകജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ജനസംഖ്യാനയം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് എം പിയുടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ ഭൂമി വര്‍ദ്ധിക്കുന്നില്ലെന്നും എന്നാല്‍ ജനസംഖ്യവര്‍ദ്ധിച്ചുവരികയാണെന്നും സുധീര്‍ ഗുപ്ത സൂചിപ്പിച്ചു. പാകിസ്താന് ഭൂമി കൂടുതലും ജനസംഖ്യ കുറവുമാണ് വിഭജനത്തില്‍ നല്കിയതെന്നും ബി ജെ പി എം പി അഭിപ്രായപ്പെട്ടു.

Next Story

Popular Stories