‘ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു’; മരണത്തെയും പരിഹസിച്ച് ബിജെപി നേതാവ്
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് മിഥിലേഷ് കുമാര്‍ തിവാരി. ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ആശിഷ് ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു എന്നായിരുന്നു മരണത്തെ പോലും പരിഹസിച്ച് കൊണ്ട് ബിജെപി നേതാവ് ട്വീറ്റ് ചെയ്തത്. പരാമര്‍ശം വിവാദമായതോടെ മിഥിലേഷ് ട്വീറ്റ് പിന്‍വലിച്ചു. ട്വീറ്റിനെതിരെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, നടി സ്വര ഭാസ്കര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ […]

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് മിഥിലേഷ് കുമാര്‍ തിവാരി. ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ആശിഷ് ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു എന്നായിരുന്നു മരണത്തെ പോലും പരിഹസിച്ച് കൊണ്ട് ബിജെപി നേതാവ് ട്വീറ്റ് ചെയ്തത്. പരാമര്‍ശം വിവാദമായതോടെ മിഥിലേഷ് ട്വീറ്റ് പിന്‍വലിച്ചു.

ട്വീറ്റിനെതിരെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, നടി സ്വര ഭാസ്കര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കേ കഴിയൂ. പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തില്‍ സഞ്ചരിക്കാന്‍ ബിജെപിയിലുള്ള ഒരാള്‍ക്കേ സാധിക്കൂയെ എന്നാണ് സംഭവത്തെക്കുറിച്ച് ഒമര്‍ അബ്ദുള്ള പറഞ്ഞു.
കൊറോണ ബാധിച്ച് ഇന്ന് രാവിലെയാണ് ആശിഷ് യെച്ചൂരി മരിച്ചത്. 33 വയസായിരുന്നു. കൊവിഡ് ബാധിതനായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 തുടങ്ങിയ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. മകന് കൊവിഡ് ബാധിതനായിരുന്നതിനാല് സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മകന്റെ മരണ വിവരം ഒരു ട്വീറ്റിലൂടെ യെച്ചൂരി തന്നെയാണ് ആണ് അറിയിച്ചത്. തന്റെ മകന്റെ പരിചരിച്ച ഡോക്ടര്‍മാരോടും നേഴ്സുമാരോടും ശുചീകരണത്തൊഴിലാളികളോടും തന്റെ കുടുംബത്തോടൊപ്പം നിന്ന മറ്റുള്ളവരോടും നന്ദി അറിയിക്കുന്നതായി യെച്ചൂരി ട്വീറ്റിലൂടെ പറഞ്ഞു.