Top

‘കിട്ടിയ വോട്ടിന്റെ അത്രയും മരം’; ‘സ്‌നേഹപൂര്‍വ്വം സന്ദീപ് വാര്യര്‍’

പാലക്കാട്: ലോക പരിസ്ഥിതി ദിനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അത്രയും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ‘സ്‌നേഹപൂര്‍വ്വം സന്ദീപ് വാര്യര്‍’ എന്നാണ് പദ്ധതിയുടെ പേര്. നിയമസഭാതെരഞ്ഞെടുപ്പില്‍ ലഭിച്ച 36973 വോട്ടുകളുടെ അത്രയും മരങ്ങളായിക്കും പദ്ധതി വഴി നട്ടുപരിപാലിക്കുക. ബിജെപി ഷോര്‍ണൂര്‍ നിയോജകം കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ജൂണ്‍ അഞ്ചിന് രാവിലെ പത്തുമണിക്ക് ചെര്‍പ്പുളശ്ശേരിയില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. ആദ്യഘട്ട ഉദ്ഘാടന ചടങ്ങില്‍ പതിനായിരത്തോളം തൈകള്‍ നടും. മത്സരിച്ചു പരാജയപ്പെട്ട […]

4 Jun 2021 7:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കിട്ടിയ വോട്ടിന്റെ അത്രയും മരം’; ‘സ്‌നേഹപൂര്‍വ്വം സന്ദീപ് വാര്യര്‍’
X

പാലക്കാട്: ലോക പരിസ്ഥിതി ദിനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അത്രയും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ‘സ്‌നേഹപൂര്‍വ്വം സന്ദീപ് വാര്യര്‍’ എന്നാണ് പദ്ധതിയുടെ പേര്.

നിയമസഭാതെരഞ്ഞെടുപ്പില്‍ ലഭിച്ച 36973 വോട്ടുകളുടെ അത്രയും മരങ്ങളായിക്കും പദ്ധതി വഴി നട്ടുപരിപാലിക്കുക. ബിജെപി ഷോര്‍ണൂര്‍ നിയോജകം കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

ജൂണ്‍ അഞ്ചിന് രാവിലെ പത്തുമണിക്ക് ചെര്‍പ്പുളശ്ശേരിയില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. ആദ്യഘട്ട ഉദ്ഘാടന ചടങ്ങില്‍ പതിനായിരത്തോളം തൈകള്‍ നടും. മത്സരിച്ചു പരാജയപ്പെട്ട ഷൊര്‍ണൂര്‍ മണ്ഡലത്തിലാണ് വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുക.

May be an image of 1 person, tree, grass and text that says

‘എന്റെ ഷൊര്‍ണൂരിന്റെ ഹരിതാഭ വീണ്ടെടുക്കാന്‍ എളിയ ശ്രമം. ഷൊര്‍ണൂര്‍ നല്‍കിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങള്‍ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാവും. ഉദ്ഘാടനം രാവിലെ 10ന് ചെര്‍പ്പുളശ്ശേരിയില്‍ നിര്‍വ്വഹിക്കും. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ സാംസ്‌കാരിക സാമൂഹിക വ്യക്തിത്വങ്ങള്‍ പങ്കാളികളാവും’ സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

നിയമസഭാതെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സന്ദീപ് വാര്യര്‍ 36973 വോട്ടുകള്‍ നേടിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥിയായ പി മമ്മിക്കുട്ടി ആണ് മണ്ഡലത്തില്‍ നിന്ന തെരഞ്ഞെടുക്കപ്പെട്ടത്.

Also Read: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി വിധി; പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം

Next Story