‘ഏത് ദ്വീപില്‍ നിന്നാണ് ആയുധവും മയക്കുമരുന്നും കഞ്ചാവും പിടിച്ചത്?’ മറുപടിയില്ലാതെ ഉരുണ്ടു കളിച്ച് ബിജെപി നേതാവ്
ലക്ഷദ്വീപില്‍ നിന്ന് ആയുധവും മയക്കുമരുന്നും കഞ്ചാവും പിടിച്ചെന്ന ആരോപണത്തില്‍ കൃത്യമായ മറുപടി പറയാന്‍ സാധിക്കാതെ ബിജെപി നേതാവ് വി.ടി രമ. താന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം എവിടെയൊക്കെ മാറിപോയിട്ടുണ്ടെന്നും ലക്ഷദ്വീപിന്റെ പരിസരപ്രദേശത്ത് നിന്നാണ് ആയുധങ്ങളും മയക്കുമരുന്നും പിടിച്ചതെന്നാണ് വി.ടി രമ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞത്. വിടി രമ പറഞ്ഞത്: ”ഞാന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം എവിടെയൊക്കെ മാറിപോയിട്ടുണ്ട്. ദ്വീപിന്റെ പരിസരപ്രദേശങ്ങളില്‍ നിന്ന്, കടലില്‍ നിന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് റെയ്ഡ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ […]
26 May 2021 11:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപില്‍ നിന്ന് ആയുധവും മയക്കുമരുന്നും കഞ്ചാവും പിടിച്ചെന്ന ആരോപണത്തില്‍ കൃത്യമായ മറുപടി പറയാന്‍ സാധിക്കാതെ ബിജെപി നേതാവ് വി.ടി രമ. താന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം എവിടെയൊക്കെ മാറിപോയിട്ടുണ്ടെന്നും ലക്ഷദ്വീപിന്റെ പരിസരപ്രദേശത്ത് നിന്നാണ് ആയുധങ്ങളും മയക്കുമരുന്നും പിടിച്ചതെന്നാണ് വി.ടി രമ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞത്.
വിടി രമ പറഞ്ഞത്: ”ഞാന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം എവിടെയൊക്കെ മാറിപോയിട്ടുണ്ട്. ദ്വീപിന്റെ പരിസരപ്രദേശങ്ങളില്‍ നിന്ന്, കടലില്‍ നിന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് റെയ്ഡ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ 19 പേരെ അറസ്റ്റ് ചെയ്തു. ഞാന്‍ പറഞ്ഞത് ദ്വീപില്‍ നിന്ന് പിടിച്ചെന്നല്ല. ഒഴിഞ്ഞ കിടക്കുന്ന ദ്വീപില്‍ നിന്നാണ് എകെ 47 തോക്കുകള്‍ പിടിച്ചത്.” ദ്വീപില്‍ തീവ്രവാദ സാധ്യതയുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും സൂചനകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും വി.ടി രമ പറഞ്ഞു.
ആള്‍താമസമില്ലാത്ത ഏത് ദ്വീപില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചതെന്നും നേവിക്കോ, കോസ്റ്റല്‍ ഗാര്‍ഡിനോ പൊലീസിനോ ഈ വിവരം ലഭിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായിക ഐഷ സുല്‍ത്താന, രമയുടെ പരാമര്‍ശത്തിന് പിന്നാലെ ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര കപ്പല്‍ പാതയിലുടെ പോകുന്ന കപ്പലുകളില്‍ ചിലപ്പോള്‍ ആയുധങ്ങളുണ്ടാകും, അതിന് ദ്വീപില്‍ ഗുണ്ടാആക്ട് എന്തിനാണെന്ന ചോദ്യത്തിനും വി.ടി രമയ്ക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു.
കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങള്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. കേരളം ലക്ഷദ്വീപിനെ സഹായിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അത് തകര്‍ക്കുകയാണ് അവരുടെ ഉദേശമെന്നും ഐഷ സുല്‍ത്താന എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
ഐഷ സുല്‍ത്താനയുടെ വാക്കുകള്‍: ”കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങള്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് പ്രഫുല്‍ പട്ടേല്‍. കേരളം ലക്ഷദ്വീപിനെ സഹായിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അത് തകര്‍ക്കുകയാണ് ഉദേശം. അന്നും ഇന്നും എന്നും ഞങ്ങള്‍ക്കൊപ്പമാണ് കേരളം. ഞങ്ങള്‍ വിശ്വസിക്കുന്നതും ഞങ്ങള്‍ കേരളത്തിന്റെ ഭാഗമെന്നാണ്. ഞങ്ങള്‍ സംസാരിക്കുന്നതും മലയാളമാണ്. കേരളത്തെ സ്നേഹിക്കുന്നു, ആശ്രയിക്കുന്നു. ഞങ്ങള്‍ക്കൊപ്പം എപ്പോഴും മലയാളിയുണ്ടാകുമെന്ന് ഉറപ്പാണ്. അതാണ് കണ്ടുകൊണ്ടിരിക്കുന്നതും. ഓരോ മലയാളിയും ഞങ്ങള്്ക്കൊപ്പമാണ്. ഇത് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. പ്രതിഷേധങ്ങള്‍ക്കൊപ്പവും ഇനി മുന്നോട്ടും കേരളം കൂടെയുണ്ടാകണം.”
ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ കള്‍ച്ചര്‍ ദ്വീപുകാരില്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രഫുലം സംഘവും ശ്രമിക്കുന്നതെന്നും ഐഷ പറഞ്ഞു. സമാധാനത്തോടെ കഴിഞ്ഞവരെ ഒരുവിധത്തിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ പ്രഫുല്‍ പട്ടേല്‍ എത്തിച്ചെന്ന് രാജിവച്ച യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഹാഷിം പറഞ്ഞു. പ്രഫുലിനെ നിയമിച്ചതിന് പിന്നില്‍ ഗൂഡതന്ത്രമാണെന്നും ഹാഷിം എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.