ധര്‍മ്മരാജന്റെ പരാതി സത്യമാണോ; അന്വേഷിക്കാന്‍ ബിജെപി നേതാവ് സ്റ്റേഷനിലെത്തി
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പരാതിയിലെ വാസ്തവം പരിശോധിക്കാന്‍ ബിജെപി നേതാവ് കൊടകര പൊലീസ് സ്റ്റേഷനിലെത്തിയതായി വിവരം. പണം നഷ്ടപ്പെട്ടുവെന്ന് ധര്മ്മരാജന് പരാതി നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് സ്റ്റേഷനില്‍ എത്തിയത്. പരാതി കൊടുത്ത് പത്ത് ദിവസത്തിന് ശേഷമായിരുന്നു ബിജെപി നേതാവിന്റെ അന്വേഷണം. നിലവില്‍ ധര്‍മ്മരാജന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്. ധര്‍മ്മരാജന്റെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ധര്മ്മരാജന് സ്പിരിറ്റ് കടത്തല്‍ കേസിലെ പ്രതിയാണ്. പന്നിയങ്കര, സുല്‍ത്താന്‍ ബത്തേരി […]
6 Jun 2021 10:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പരാതിയിലെ വാസ്തവം പരിശോധിക്കാന്‍ ബിജെപി നേതാവ് കൊടകര പൊലീസ് സ്റ്റേഷനിലെത്തിയതായി വിവരം. പണം നഷ്ടപ്പെട്ടുവെന്ന് ധര്മ്മരാജന് പരാതി നല്‍കിയിട്ടുണ്ടോയെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് സ്റ്റേഷനില്‍ എത്തിയത്. പരാതി കൊടുത്ത് പത്ത് ദിവസത്തിന് ശേഷമായിരുന്നു ബിജെപി നേതാവിന്റെ അന്വേഷണം.
നിലവില്‍ ധര്‍മ്മരാജന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്. ധര്‍മ്മരാജന്റെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ധര്മ്മരാജന് സ്പിരിറ്റ് കടത്തല്‍ കേസിലെ പ്രതിയാണ്. പന്നിയങ്കര, സുല്‍ത്താന്‍ ബത്തേരി കേസുകളില്‍ ധര്‍മ്മരാജനെതിരെ കേസുണ്ട്. അതില്‍ തന്നെ പന്നിയങ്കര കേസില്‍ ഇദ്ദേഹത്തെ 70 ദിവസം ശിക്ഷിച്ചിട്ടുണ്ട്.
ധര്‍മ്മരാജനെ കവര്‍ച്ചക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏഴ് കേസുകളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മകന്റെ ഫോണ്‍ നമ്പറും ഉള്‍പ്പെടുന്നു. 30 സെക്കന്റ് മാത്രമാണ് ഫോണ്‍ കോളുകള്‍ നീണ്ടത്. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വന്ന കോള്‍ ഏകദേശം 24 സെക്കന്റ് നീണ്ടു നിന്നിരുന്നു.
ഇതിനിടെ കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്. ഇ ശ്രീധരന്, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കള്ളപ്പണക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.