Top

‘ഉന്നത ചിന്തകൊണ്ട് ഉന്നതത്തിലേക്ക് പോയതായിരിക്കാം’; സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയെ പരിഹസിച്ച് പിപി മുകുന്ദന്‍, ‘ഭരണസാധ്യതയുണ്ടായിരുന്നെങ്കില്‍ കേള്‍ക്കാന്‍ രസമായിരുന്നു’

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് സ്ഥലങ്ങളില്‍ മത്സരിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. ഭരണസാധ്യത ഇല്ലാതിരുന്നിട്ട് കൂടിയും സുരേന്ദ്രന്‍ രണ്ട് സ്ഥലത്ത് മത്സരിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിട്ടുണ്ടെന്ന് മുകുന്ദന്‍ പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഭരണസാധ്യതയുള്ള ഒരു കക്ഷിയായിരുന്നെങ്കില്‍ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ടായിരുന്നു. ഇത് അനാവശ്യമായ ഒരു ചര്‍ച്ചയ്ക്ക് […]

17 March 2021 11:58 PM GMT

‘ഉന്നത ചിന്തകൊണ്ട് ഉന്നതത്തിലേക്ക് പോയതായിരിക്കാം’; സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയെ പരിഹസിച്ച് പിപി മുകുന്ദന്‍, ‘ഭരണസാധ്യതയുണ്ടായിരുന്നെങ്കില്‍ കേള്‍ക്കാന്‍ രസമായിരുന്നു’
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് സ്ഥലങ്ങളില്‍ മത്സരിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. ഭരണസാധ്യത ഇല്ലാതിരുന്നിട്ട് കൂടിയും സുരേന്ദ്രന്‍ രണ്ട് സ്ഥലത്ത് മത്സരിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിട്ടുണ്ടെന്ന് മുകുന്ദന്‍ പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഭരണസാധ്യതയുള്ള ഒരു കക്ഷിയായിരുന്നെങ്കില്‍ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ടായിരുന്നു. ഇത് അനാവശ്യമായ ഒരു ചര്‍ച്ചയ്ക്ക് ഇടവരുത്തിയെന്ന് മാത്രം’, പിപി മുകുന്ദന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ കോന്നിയിലേയും മഞ്ചേശ്വരത്തേയും പ്രചരണത്തിനായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെയും മുകുന്ദന്‍ പരിഹസിച്ചു. ‘ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ കേരളം എങ്ങനെയും പിടിച്ചെടുക്കണമെന്നുള്ള ഉന്നത ചിന്തകൊണ്ട് ഉന്നതത്തിലേക്ക് പോയതായിരിക്കാം. സൗകര്യങ്ങള്‍ കൂടുന്ന സമയത്ത് വന്നവഴിയും പഠിച്ച വഴിയും മറക്കാന്‍ പാടില്ല’, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബിജെപിയുടെ വിജയ യാത്രയെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘തൊട്ടടുത്ത് ഇരുട്ടിയിലാണ് പരിപാടി നടത്തിയത്. ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആര്‍ക്കെങ്കിലും പറയാമായിരുന്നു. വരണമെന്നും. സ്റ്റേജില്‍ ഇരുത്തണ്ട. ദീര്‍ഘകാലം സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആളല്ലേ ഞാന്‍’.

സംസ്ഥാനാധ്യക്ഷന്‍ എന്ന നിലയിലുള്ള കെ സുരേന്ദ്രന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ, ‘ത്യാഗത്തിന്റെ വഴിയില്‍നിന്നും ഭോഗത്തിലേക്ക് പോകരുത് എന്നൊരു അപേക്ഷയുണ്ട്. പ്രവര്‍ത്തന ശൈലിയില്‍ അടിമുതല്‍ മുടി വരെ മാറ്റം വരുത്തണം. ലീഗിന്റെ കാര്യത്തിലും ഇ ശ്രീധരനെ മുഖ്യമന്ത്രിയാക്കാം എന്നും പറയുകയും തിരുത്തകയും ചെയ്തു. എന്തിനാണ് ഇങ്ങനെ ആലോചനകളില്ലാതെ പറയുന്നത്? ‘സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നതു ചിലര്‍’ എന്ന പാട്ടുകേട്ടിട്ടില്ലേ’.

ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണകളുണ്ടെന്ന ബാലശങ്കറിന്റെ ആരോപണം പാര്‍ട്ടി ഗൗരവത്തോടെ അന്വേഷിക്കണമെന്നും പിപി മുകുന്ദന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ബാലശങ്കര്‍ ബാലശങ്കര്‍ വെറുതെ ആരോപണമുന്നയിക്കും എന്ന് തോന്നുന്നില്ല. ഇത് സംബന്ധിച്ച് അദ്ദേഹത്തിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടാവും. കാരണം, കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കവാറും എല്ലാവരുമായും ബന്ധപ്പെട്ടു എന്ന് അയാള്‍ പറയുന്നുണ്ട്. എന്തായാലും ആരോപണം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം വേണമെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

Next Story