‘ശബരിമല വിഷയത്തില്‍ കോടതി വിധിക്ക് ശേഷമേ കേന്ദ്രം നിയമനിര്‍മ്മാണത്തെ കുറിച്ച് ആലോചിക്കൂ’; സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് പികെ കൃഷ്ണദാസ്
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീകോടതി വിധി വന്നതിന് ശേഷമേ നിയമനിര്‍മ്മാണം വേണമോ എന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുവെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. വിഷയത്തില്‍ വിശാല ബെഞ്ചിന്റെ വിധി വന്നതിന് ശേഷം കേന്ദ്രം കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സിപിഐഎം സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്നും കൃഷ്ണദാസ് ആരോപിച്ചു. ശബരിമല ബിജെപിക്ക് തെരഞ്ഞെടുപ്പ് വിഷയമല്ല. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പിബി അംഗങ്ങളും നേരത്തെ സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്ത നിലപാടാണ് കൈകൊണ്ടിരിക്കുന്നത്. […]

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീകോടതി വിധി വന്നതിന് ശേഷമേ നിയമനിര്‍മ്മാണം വേണമോ എന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുവെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. വിഷയത്തില്‍ വിശാല ബെഞ്ചിന്റെ വിധി വന്നതിന് ശേഷം കേന്ദ്രം കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സിപിഐഎം സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
ശബരിമല ബിജെപിക്ക് തെരഞ്ഞെടുപ്പ് വിഷയമല്ല. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പിബി അംഗങ്ങളും നേരത്തെ സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്ത നിലപാടാണ് കൈകൊണ്ടിരിക്കുന്നത്. വിധി വന്നതിന് ശേഷം കൂടിയാലോചന നടത്തിയായിരിക്കും തീരുമാനം എടുക്കുകയെന്ന് എംഎ ബേബിയും എസ് രാമചന്ദ്ര പിള്ളയും പ്രതികരിച്ചിരുന്നു. അവര്‍ പറയുന്നത് തന്നെയാണോ പിബിയുടേയും നിലപാട് എന്ന് വ്യക്തമാക്കാന്‍ സീതാറാം യെച്ചൂരി തയ്യാറാവണം എന്നും കൃഷ്ണദാസ് പറഞ്ഞു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു നിലപാടാണ് സിപിഐഎം എടുക്കുന്നതെങ്കില്‍ ബിജെപി അതിനെ അംഗീകരിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നിലപാടാണ് പാര്‍ട്ടിയിപ്പോള്‍ സ്വീകരിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
ഇതിനിടെ ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളേയും വിമര്‍ശിച്ചുകൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. എന്‍എസ്എസിന്റെ വിമര്‍ശനം എന്‍എസ്എസ് വിമര്‍ശിച്ചത് ബിജെപിയെയല്ല. അത് കോണ്‍ഗ്രസിനേയും സിപിഐഎമ്മിനേയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിശ്വാസികളെ സ്വാധീനിക്കാനാണ് രാഷ്ട്രീയകക്ഷികളുടെ ശ്രമമെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് നിയമ നിര്‍മാണത്തിലൂടെ തീര്‍ക്കാവുന്ന പ്രശ്നമായിട്ടും അത് ചെയ്തില്ലെന്നുമായിരുന്ന എന്‍എസ്എസിന്റെ വിമര്‍ശനം.
- TAGS:
- BJP
- CPIM
- NSS
- PK Krishna Das