
മീററ്റ് : കൊറോണ വൈറസിനെ നേരിടാൻ ചാണക വരളികൾ കത്തിച്ചു പുകച്ചു ബിജെപി നേതാവായ ഗോപാൽ ശർമ. ഉത്തർപ്രദേശിലെ മീററ്റിലാണ് ചാണകവും, കർപ്പൂരവും, തടികഷ്ണങ്ങളും, നെയ്യും ചേർത്ത് കത്തിച്ച്, ശംഖ് ഊതി, ജയ് ശ്രീറാം വിളികളോടെ ഹോമം നടത്തിയത്.
ഇതിൽ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും ഓക്സിജന്റെ അളവ് വർധിപ്പിക്കുമെന്നും, വൈറസിനെ ഇല്ലാതാക്കുമെന്നുമാണ് ഗോപാൽ ശർമ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബിജെപി എം.പി പ്രഗ്യസിങ് താൻ ദിനവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊവിഡ് വരാത്തതെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഗോപാൽ ശർമയുടെ പ്രതിരോധ മാർഗ്ഗങ്ങൾ.
കൊവിഡിനെ നേരിടാൻ അശാസ്ത്രീയ പ്രതിരോധ രീതികൾ പ്രചരിപ്പിക്കുന്നതിൻറെ പേരിൽ നിരവധി ബിജെപി നേതാക്കൾ കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്. കൂടാതെ കൊവിഡിനെ നേരിടാൻ അശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കരുതെന്ന് ആരോഗ്യരംഗത്തിന്റെ കടുത്ത മുന്നറിയിപ്പ് നിലനില്‍ക്കെ ആണ് മീററ്റിൽ നിന്നും ഈ വാർത്ത.