ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി നേതാവ്
ആലപ്പുഴ: മന്ത്രി ജി സുധാകരന് വേണ്ടി മൃത്യൂഞ്ജയ ഹോമം നടത്തി ബിജെപി നേതാവ് എല്‍ പി ജയ ചന്ദ്രന്. മന്ത്രിയുടെ ആയുരാരോഗ്യത്തിന് വേണ്ടി ബിജെപി നേതാവ് വഴിപാട് നടത്തിയെന്ന് പറയുന്ന റസീപ്റ്റ് അടക്കമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നൂറു രൂപ മുടക്കി തുരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കളര്‍ക്കോട് മഹാദേവ ക്ഷേത്രത്തിലാണ് ജയചന്ദ്രല് ഹോമം നടത്തിയത്. വഴിപാടിന്റെ റസീപ്റ്റ് അടക്കം പ്രചരിച്ചതോടെ എല്ലാവരും കൗതുകത്തോടെയാണ് ഇതിനെ സമീപിക്കുന്നത്. വഴിപാട് നടത്തിയ ജയചന്ദ്രന് കഴിഞ്ഞ തവണ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു […]

ആലപ്പുഴ: മന്ത്രി ജി സുധാകരന് വേണ്ടി മൃത്യൂഞ്ജയ ഹോമം നടത്തി ബിജെപി നേതാവ് എല്‍ പി ജയ ചന്ദ്രന്. മന്ത്രിയുടെ ആയുരാരോഗ്യത്തിന് വേണ്ടി ബിജെപി നേതാവ് വഴിപാട് നടത്തിയെന്ന് പറയുന്ന റസീപ്റ്റ് അടക്കമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നൂറു രൂപ മുടക്കി തുരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കളര്‍ക്കോട് മഹാദേവ ക്ഷേത്രത്തിലാണ് ജയചന്ദ്രല് ഹോമം നടത്തിയത്. വഴിപാടിന്റെ റസീപ്റ്റ് അടക്കം പ്രചരിച്ചതോടെ എല്ലാവരും കൗതുകത്തോടെയാണ് ഇതിനെ സമീപിക്കുന്നത്.
വഴിപാട് നടത്തിയ ജയചന്ദ്രന് കഴിഞ്ഞ തവണ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
തനിക്കെതിരെ പൊളിറ്റിക്കല്‍ ക്രിമിനല്‍ മുവ്മെന്റ് നടക്കുന്നുണ്ടെന്ന ആരോപണവുമായി മന്ത്രി ജി സൂധാകരന് നേരത്തെ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതി പറഞ്ഞത് അധിക്ഷേപിച്ചെന്നും ആരോപിച്ച് മന്ത്രി ജി സുധാകരന് എതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.. താന്‍ എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ. അതാരോടും വിളിച്ചു പറഞ്ഞിട്ടില്ല. യാതൊരു സാമ്പത്തിക ആരോപണത്തിനും വഴിവെച്ചിട്ടുമില്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ് താനെന്നും നന്നായി പഠിച്ചിട്ട് തന്നെയാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജി സുധാകരന് പറഞ്ഞു. തന്റെ കുടുംബത്തെക്കൂടി വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനാണ് ചിലരുടെ ശ്രമം. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നിലെന്നും മന്ത്രി ആരോപിച്ചിരുന്നു.
ALSO READ: നിലപാട് മയപ്പെടുത്തി ദേവസ്വങ്ങള്‍; ‘തൃശൂര്‍ പൂരം കാണികളെ ഒഴിവാക്കി’, തീരുമാനം വൈകിട്ട്
- TAGS:
- Alappuzha
- CPIM
- G Sudhakaran