Top

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ബിജെപി നേതാവ്; വിശദീകരണത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുമെന്ന് മലക്കം മറിച്ചില്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് സൂചിപ്പിച്ച് ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി. തെരുഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാവും. കേരളത്തില്‍ സിപിഐഎമ്മിന് ബദലായി ബിജെപിയാവും പ്രതിപക്ഷത്തെത്തുകയെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘വികസനവിരോധം കൊണ്ടാണ് കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ ഇല്ലാതായി കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഘടകകക്ഷിയായ മുസ്ലീംലീഗിന് പറയേണ്ടി വന്നത്, ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ഥികളെ തീരുമാനിക്കരുതെന്ന്. സ്ഥാനാര്‍ഥിയാരെന്ന് ഘടകകക്ഷി പറയുന്നത് വരെയെത്തി കോണ്‍ഗ്രസിലെ കാര്യങ്ങള്‍. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് സ്വമേധായ ഇല്ലാതാകും. […]

28 Jan 2021 11:13 AM GMT

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ബിജെപി നേതാവ്; വിശദീകരണത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുമെന്ന് മലക്കം മറിച്ചില്‍
X

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് സൂചിപ്പിച്ച് ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി. തെരുഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാവും. കേരളത്തില്‍ സിപിഐഎമ്മിന് ബദലായി ബിജെപിയാവും പ്രതിപക്ഷത്തെത്തുകയെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘വികസനവിരോധം കൊണ്ടാണ് കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ ഇല്ലാതായി കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഘടകകക്ഷിയായ മുസ്ലീംലീഗിന് പറയേണ്ടി വന്നത്, ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ഥികളെ തീരുമാനിക്കരുതെന്ന്. സ്ഥാനാര്‍ഥിയാരെന്ന് ഘടകകക്ഷി പറയുന്നത് വരെയെത്തി കോണ്‍ഗ്രസിലെ കാര്യങ്ങള്‍. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് സ്വമേധായ ഇല്ലാതാകും. കേരളത്തില്‍ സിപിഐഎമ്മിന് ബദലായി ബിജെപി വരും. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. സിപിഐഎമ്മിനെ എതിര്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു.

കോണ്‍ഗ്രസ് ഇല്ലാതാവാന്‍ മറ്റാരും പരിശ്രമിക്കേണ്ടതില്ല. അതിന്റെ വക്കിലെത്തി നല്‍ക്കുകയാണ്. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാവും. സിപിഐഎമ്മിന് ബദലായി ബിജെപി വരുമെന്നും നാരായണന്‍ സമ്പൂതിരി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണോ നിങ്ങള്‍ തുറന്ന് സമ്മതിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു സീറ്റു പോലുമില്ലാത്ത ബിജെപിക്ക് ത്രിപുരയില്‍ അധികാരത്തില്‍ വരാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് സാധിച്ചുകൂടാ എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് തങ്ങളുടെ ശത്രുപക്ഷത്ത് കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഒരേപോലെയാണ് കാണുന്നതെന്നും കോണ്‍ഗ്രസ് സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സിപിഐഎമ്മിനെ എതിര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശേഷി നഷ്ടപ്പെട്ടെന്നും അദ്ദേഹം വാദിച്ചു.

ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങളെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു. അങ്ങനെ ലീഗിന്റെ ആരാണ് കോണ്‍ഗ്രസിനോട് പറഞ്ഞതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് എന്നായിരുന്നു നാരായണന്‍ നമ്പൂതിരിയുടെ മറുപടി. തുടര്‍ന്ന് എംകെ മുനീര്‍ പറഞ്ഞെന്നായി അദ്ദേഹം. മുനീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വാക്കുകളുടെ അന്തരാര്‍ത്ഥം അതുതന്നെയാണെന്നും നാരായണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

Next Story