Top

‘വരും ദിവസങ്ങളില്‍ യുഡിഎഫിനും അത്ര ഗുണകരമായിരിക്കില്ല’; യുഡിഎഫ് നേതാക്കളും കുടുങ്ങുമെന്ന് എംടി രമേശ്

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ യുഡിഎഫ് നേതാക്കളും കുടുങ്ങുമെന്ന് ബിജെപി നേതാവ് എംടി രമേശ്. കോഴിക്കോട് ബിജെപി നില്‍പ്പ് സമരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ പ്രതിരോധത്തിനായല്ല സംസ്ഥാന സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത്. സര്‍ക്കാരിനെതിരെയുള്ള സമരങ്ങളെ അടിച്ചമര്‍ത്താനാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുടെ പങ്കാളിത്തം പഖല്‍ പോലെ വ്യക്തമാക്കുന്നതാണ് ഇത് വരെ പുറത്ത് വന്ന തെളിവുകളെന്നും എംടി രമേശ് പറഞ്ഞു. ഇനിയും കൂടുതല്‍ തെളിവുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. വരും ദിവസങ്ങള്‍ യുഡിഎഫിന് […]

2 Oct 2020 4:05 AM GMT

‘വരും ദിവസങ്ങളില്‍ യുഡിഎഫിനും അത്ര ഗുണകരമായിരിക്കില്ല’; യുഡിഎഫ് നേതാക്കളും കുടുങ്ങുമെന്ന് എംടി രമേശ്
X

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ യുഡിഎഫ് നേതാക്കളും കുടുങ്ങുമെന്ന് ബിജെപി നേതാവ് എംടി രമേശ്. കോഴിക്കോട് ബിജെപി നില്‍പ്പ് സമരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ പ്രതിരോധത്തിനായല്ല സംസ്ഥാന സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത്. സര്‍ക്കാരിനെതിരെയുള്ള സമരങ്ങളെ അടിച്ചമര്‍ത്താനാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുടെ പങ്കാളിത്തം പഖല്‍ പോലെ വ്യക്തമാക്കുന്നതാണ് ഇത് വരെ പുറത്ത് വന്ന തെളിവുകളെന്നും എംടി രമേശ് പറഞ്ഞു.

ഇനിയും കൂടുതല്‍ തെളിവുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. വരും ദിവസങ്ങള്‍ യുഡിഎഫിന് അത്ര ഗുണകരമായിരിക്കില്ലെന്നും എംടി രമേശ് പറഞ്ഞു.

സംസ്ഥാന ബിജെപിയില്‍ സംഘടനാപരമായി അഭിപ്രായ വ്യത്യാസമില്ലെന്ന് എംടി രമേശ് പറഞ്ഞു. പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളാണ് കേന്ദ്രകമ്മറ്റി എടുത്തിട്ടുള്ളതാണ്. അഭിപ്രായ വ്യത്യാസങ്ങളൊന്നും പാര്‍ട്ടിയുടെ ഏതെങ്കിലും ഫോറത്തില്‍ ആരും ഉന്നയിച്ചിട്ടില്ല. ഓരോ സംസ്ഥാന ഘടകത്തിന്റെ ആഗ്രഹമനുസരിച്ചല്ല കേന്ദ്ര ഭാരവാഹികളെ തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories