Top

‘നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ?, പക്വതവേണമെന്ന് ബിജെപി വക്താവ്; പാര്‍ട്ടിക്കെതിരെയുള്ള ഒളിയമ്പ്?

സിപിഐഎമ്മിലേയും കോണ്‍ഗ്രസിലേയും തലമുറമാറ്റം സൂചിപ്പിച്ച് ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വക്താവായിരുന്ന എംഎസ് കുമാര്‍. നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോയെന്ന് ചോദ്യമാണ് എംഎസ് കുമാര്‍ ഉയര്‍ത്തുന്നത്. നേതൃസ്ഥാനത്തെത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവ ശുദ്ധിയുള്ളവരും അഴിമതിക്ക് അതീതരും ആയിരിക്കണമെന്നും പ്രതികരണത്തില്‍ പത്വകയുള്ളവരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇങ്ങനെയൊക്കെ അയാല്‍ അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനും ജനപിന്തുണയുണ്ടാവുമെന്നാണ് എംഎസ് കുമാറിന്റെ പ്രതികരണം. എംഎസ് കുമാറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം- കേരളത്തില്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം എല്‍ ഡി […]

23 May 2021 3:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ?, പക്വതവേണമെന്ന് ബിജെപി വക്താവ്; പാര്‍ട്ടിക്കെതിരെയുള്ള ഒളിയമ്പ്?
X

സിപിഐഎമ്മിലേയും കോണ്‍ഗ്രസിലേയും തലമുറമാറ്റം സൂചിപ്പിച്ച് ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വക്താവായിരുന്ന എംഎസ് കുമാര്‍. നേതൃത്വം ചെറുപ്പമായാല്‍ മാത്രം സംഘടന രക്ഷപ്പെടുമോയെന്ന് ചോദ്യമാണ് എംഎസ് കുമാര്‍ ഉയര്‍ത്തുന്നത്. നേതൃസ്ഥാനത്തെത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവ ശുദ്ധിയുള്ളവരും അഴിമതിക്ക് അതീതരും ആയിരിക്കണമെന്നും പ്രതികരണത്തില്‍ പത്വകയുള്ളവരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇങ്ങനെയൊക്കെ അയാല്‍ അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനും ജനപിന്തുണയുണ്ടാവുമെന്നാണ് എംഎസ് കുമാറിന്റെ പ്രതികരണം.

എംഎസ് കുമാറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-

കേരളത്തില്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം എല്‍ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിഛയിച്ചപ്പോഴും ഈ ഇച്ഛാശക്തി എല്‍ ഡി എഫ് കാണിച്ചിരുന്നു. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയില്‍ ആണെന്ന് പറയുന്നു. ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയില്‍ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം വി ഗോവിന്ദന്‍ വരുമ്പോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശന്‍ വരുമ്പോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്. നേതൃത്വം ചെറുപ്പം ആയാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങള്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍ തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങള്‍ അല്ല ജനങ്ങള്‍ ആണ് യജമാനന്മാര്‍ എന്ന ബോധ്യം ഇണ്ടാകണം.

കേരളത്തിൽ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്കാരം എൽ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പിൽ…

Posted by M S Kumar on Saturday, May 22, 2021
Next Story