തന്റെ പേരിലുള്ള ബിജെപി വിമര്‍ശന പോസ്റ്റ് വ്യാജമെന്ന് കെ എസ് രാധാകൃഷ്ണന്; ഡിജിപിക്ക് പരാതി
ബിജെപിയെയും കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിച്ച് കൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ എസ് രാധാകൃഷ്ണന്. തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ഡോ. കെ എസ് രാധാകൃഷ്ണന് കൊടകര കുഴല്പണക്കേസിന് പിന്നാലെ ബിജെപി നേതൃത്വത്തിന് എതിരെ രംഗത്തെത്തി എന്ന തരത്തിലുള്ള കുറിപ്പായിരുന്നു പ്രചരിച്ചത്. പിന്നാലെയാണ് മുന്‍ പിഎസ് സി ചെയര്മാന് കൂടിയായ ഡോ. കെ എസ് രാധാകൃഷ്ണന് പരാതിയുമായി രംഗത്ത് എത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച […]
4 Jun 2021 6:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപിയെയും കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിച്ച് കൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ എസ് രാധാകൃഷ്ണന്. തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ഡോ. കെ എസ് രാധാകൃഷ്ണന് കൊടകര കുഴല്പണക്കേസിന് പിന്നാലെ ബിജെപി നേതൃത്വത്തിന് എതിരെ രംഗത്തെത്തി എന്ന തരത്തിലുള്ള കുറിപ്പായിരുന്നു പ്രചരിച്ചത്. പിന്നാലെയാണ് മുന്‍ പിഎസ് സി ചെയര്മാന് കൂടിയായ ഡോ. കെ എസ് രാധാകൃഷ്ണന് പരാതിയുമായി രംഗത്ത് എത്തിയത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് കൊച്ചി പോലീസ് കമ്മീഷണര്‍ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയതായി വ്യക്തമാക്കുന്നത്. പ്രചരിക്കുന്ന കുറിപ്പ് തന്നെ വ്യക്തിപരമായും പാര്‍ട്ടിയെ ഒട്ടാകെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു.

തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡോ. രാധാകൃഷ്ണന് ബിജെപി വോട്ടുകള്‍ ചോര്‍ന്നതായി ആരോപിച്ചിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു ജയിച്ചത് ബിജെപിയുടെ വോട്ടുനേടിയാണെന്നായിരുന്നു ഡോ. കെഎസ് രാധാകൃഷ്ണന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞെന്നും കൂട്ടത്തോടെയാണ് ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയതെന്നും കെഎസ് രാധാകൃഷ്ണന് ആരോപിച്ചിരുന്നു.
ബിജെപിയ്ക്ക് കുറഞ്ഞ വോട്ടുകളാണ് കെ ബാബുവിന് ഇത്തവണ കൂടിയത്. പാര്‍ട്ടിയ്ക്ക് താഴെത്തട്ടില്‍ പ്രവര്‍ത്തകരില്ല. ആര്‍എസ്എസ് എന്ന സംഘടനയുടെ മാത്രം സഹായത്താലാണ് കേരളത്തില്‍ ബിജെപി മുന്നോട്ടുപോകുന്നത്. ഈ രീതിയില്‍ ബിജെപിയ്ക്ക് ഇനിയും മുന്നോട്ടു പോകാനാകില്ല. ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത ബിജെപി നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.