Top

‘ബിജെപിക്കാര്‍ ചാകുന്നെങ്കില്‍ ചാകട്ടെയെന്ന് സര്‍ക്കാരിന്റെ മനസിലിരുപ്പ്’; ‘ഇസ്ലാമിക ഭീകരരുടെ വധഭീഷണി’യില്‍ കെഎസ് രാധാകൃഷ്ണന്‍

ബിജെപിക്കാര്‍ ചാകുന്നെങ്കില്‍ ചാകട്ടെ എന്നാകാം ആഭ്യന്തര വകുപ്പിന്റെ മനസിലിരുപ്പെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെഎസ് രാധാകൃഷ്ണന്‍. തനിക്ക് നേരെ ഉയര്‍ന്ന വധഭീഷണിയില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടാണ് കെഎസ് രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. മൂന്നു തവണയാണ് തനിക്ക് നേരെ വധഭീഷണി ഉയര്‍ന്നതെന്നും പിന്നില്‍ ഇസ്ലാമിക ഭീകരവാദികളാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞത്: ”ഈ മാസം പതിനാറാം തീയതി പകല്‍ സമയം കൃത്യം 11:28നാണ് എനിക്കും കുടുംബത്തിനും ഇസ്ലാമിക ഭീകരവാദികളില്‍ നിന്നും വധഭീഷണി ഉണ്ടായത്. ‘ Love […]

27 July 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപിക്കാര്‍ ചാകുന്നെങ്കില്‍ ചാകട്ടെയെന്ന് സര്‍ക്കാരിന്റെ മനസിലിരുപ്പ്’; ‘ഇസ്ലാമിക ഭീകരരുടെ വധഭീഷണി’യില്‍ കെഎസ് രാധാകൃഷ്ണന്‍
X

ബിജെപിക്കാര്‍ ചാകുന്നെങ്കില്‍ ചാകട്ടെ എന്നാകാം ആഭ്യന്തര വകുപ്പിന്റെ മനസിലിരുപ്പെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെഎസ് രാധാകൃഷ്ണന്‍. തനിക്ക് നേരെ ഉയര്‍ന്ന വധഭീഷണിയില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടാണ് കെഎസ് രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. മൂന്നു തവണയാണ് തനിക്ക് നേരെ വധഭീഷണി ഉയര്‍ന്നതെന്നും പിന്നില്‍ ഇസ്ലാമിക ഭീകരവാദികളാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞത്: ”ഈ മാസം പതിനാറാം തീയതി പകല്‍ സമയം കൃത്യം 11:28നാണ് എനിക്കും കുടുംബത്തിനും ഇസ്ലാമിക ഭീകരവാദികളില്‍ നിന്നും വധഭീഷണി ഉണ്ടായത്. ‘ Love Jihad in the Quran’ എന്ന പുസ്തകം എഴുതിയതിനാണ് എന്നെയും എന്റെ കുടുംബത്തെയും വധിക്കുമെന്ന് ഭീകരവാദി ഭീഷണി മുഴക്കിയത്. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്നവരാണ് തങ്ങള്‍ എന്ന് ജോസഫ് മാഷിന്റെ കൈ വെട്ടു സൂചിപ്പിച്ചുകൊണ്ട് ഉദാഹരിക്കുകയും ചെയ്തു. പതിവ് അനുസരിച്ച് ഇക്കുറിയും ഞാന്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതി കൊടുത്ത ആറ് ദിവസം കഴിഞ്ഞു കൃത്യം രാത്രി 12.14 നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്നത് എന്താണെന്ന് ചോദിച്ചുകൊണ്ട് ഫോണ്‍ ചെയ്തു. പരാതി അന്വേഷിക്കാന്‍ കമ്മീഷണര്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞു. പിന്നെ ഒന്നും ഉണ്ടായിട്ടില്ല.”

”ചേകന്നൂര്‍ മൗലവിയുടെ ചരമ ദിനത്തിന്റെ അന്ന് ‘സര്‍വ്വമത സത്യവാദം ഖുര്‍ആനില്‍’ എന്ന വിഷയത്തെക്കുറിച്ച് സാഹിത്യ പരിഷത്ത് ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ പേരിലായിരുന്നു എനിക്കും ചേകന്നൂര്‍ ആരാധകനായ എന്റെ സ്‌നേഹിതനും ഓരോ ഭീഷണിക്കത്തുകള്‍ ലഭിച്ചത്. മനോജ് എബ്രഹാം എന്ന ഇന്നത്തെ എഡിജിപിയായിരുന്നു അന്നത്തെ കൊച്ചി കമ്മീഷണര്‍.അദ്ദേഹത്തെ നേരില്‍ കണ്ട് പരാതി എഴുതി നല്‍കി. അന്വേഷിക്കാമെന്ന് വളരെ ഗൗരവത്തില്‍ പറഞ്ഞു. ഇതുവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.”

”സ്വത്വരാഷ്ട്രീയമായിരുന്നു രണ്ടാമത്തെ ഭീഷണിയുടെ കാരണം. ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തില്‍ രാഷ്ട്രീയ ഇസ്ലാമാണ് ശരിയായ ദിശാബോധമുള്ള പ്രസ്ഥാനമെന്നും, എല്ലാവരും അതിനെ പിന്തുണയ്ക്കണമെന്നും അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിച്ചിരുന്നു. ലോകമാകെ ഇസ്ലാമിക ഭരണം വരണമെന്നാണ് രാഷ്ട്രീയ ഇസ്ലാമിന്റെ തത്വചിന്തയുടെ കാതല്‍. മുസ്ലിം ചെറുപ്പക്കാര്‍ ഇതില്‍ ആകൃഷ്ടരായി. അങ്ങനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെത്തിയ പല സിമി നേതാക്കളും ഇന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളാണ്. അക്കാലത്ത്, ഞാന്‍ അതിനെതിരെ എഴുതുകയും പറയുകയും ചെയ്തിരുന്നു. ആ പ്രകോപനത്തിന്റെ പേരില്‍ എന്നെയും എന്റെ മക്കളേയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഞാന്‍ അന്ന് വൈസ് ചാന്‍സലര്‍ ആയിരുന്നത് കൊണ്ട് അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ എനിക്കും മക്കള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. എന്റെ മക്കള്‍ അന്ന് വിദ്യാര്‍ഥികളായിരുന്നു. പോലീസിന്റെ ഇടപെടല്‍ കോളേജ് അധികാരികള്‍ക്ക് അലോസരമായിരുന്നതുകൊണ്ട് എന്റെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങി പോകുന്ന അവസ്ഥ വരെ ഉണ്ടായി.”

”ഈ സംഭവങ്ങളിലൊന്നും കൃത്യമായ ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത. ഇസ്ലാമിക ഭീകരവാദികളെ നമ്മുടെ ഭരണനേതൃത്വവും പോലീസും ഭയക്കുന്നുണ്ടാകാം. അതുകൊണ്ടാണ് അവര്‍ അന്വേഷിക്കാത്തതും. ഞാന്‍ പി എസ് സി ചെയര്‍മാനായിരിക്കുമ്പോള്‍ അന്ന് ജയില്‍ വകുപ്പില്‍ ഉണ്ടായിരുന്ന മനോജ് എബ്രഹാം എന്നെ കാണാന്‍ വന്നതും ഓര്‍ക്കുന്നു. ഞാന്‍ പരാതി നല്‍കിയ കാര്യം അന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയെല്ലാം രാഷ്ട്രീയ തീവ്രവാദികള്‍ക്കും മത ഭീകരവാദികള്‍ക്കുമായി സംവരണം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന പ്രത്യേക അവകാശങ്ങളാണ്. ഒരു ചാനലിലെ വാര്‍ത്താവിതരണക്കാരി പറഞ്ഞതുപോലെ ബിജെപിക്കാര്‍ കൊല്ലപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യലല്ല അവരുടെ പണി. അതുകൊണ്ടാകാം എന്റെ നേരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഭീഷണിയെക്കുറിച്ച് പോലീസ് അന്വേഷിക്കാത്തതും. ബിജെപിക്കാര്‍ ചാകുന്നെങ്കില്‍ ചാകട്ടെ എന്നാകാം ആഭ്യന്തര വകുപ്പിന്റെ മനസ്സിലിരുപ്പ്. മനമറിഞ്ഞ് മാത്രം മിണ്ടുന്ന നമ്മുടെ മാനവികവാദികള്‍ പിണറായിയുടെ ഇംഗിതം അറിഞ്ഞേ വായ് തുറക്കൂ.”

Next Story