മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ബിജെപി വിട്ടു; കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊടുങ്ങല്ലൂര്‍: മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറിയും മുന്‍ കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സിലറുമായിരുന്ന പ്രസന്ന പ്രകാശന് ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂര്‍ ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സിജി ചെന്താമരാക്ഷന് പാര്‍ട്ടി അംഗത്വം നല്കി. മണ്ഡലം പ്രസിഡണ്ട് ഡില്‍ഷന്‍ കൊട്ടേക്കാട് അദ്ധ്യക്ഷനായി. ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. 2006 നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രസാദ് എന്‍ ഭാസ്കരനാണ് പാര്‍ട്ടി വിട്ടത്. ബിജെപിയുടെ നിലപാടുകളില്‍ […]

കൊടുങ്ങല്ലൂര്‍: മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറിയും മുന്‍ കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സിലറുമായിരുന്ന പ്രസന്ന പ്രകാശന് ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കൊടുങ്ങല്ലൂര്‍ ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സിജി ചെന്താമരാക്ഷന് പാര്‍ട്ടി അംഗത്വം നല്കി. മണ്ഡലം പ്രസിഡണ്ട് ഡില്‍ഷന്‍ കൊട്ടേക്കാട് അദ്ധ്യക്ഷനായി.
ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. 2006 നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രസാദ് എന്‍ ഭാസ്കരനാണ് പാര്‍ട്ടി വിട്ടത്.
ബിജെപിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. അഭിപ്രായവും ചര്‍ച്ചയുമില്ല. വലിയ സ്ഥാനങ്ങളിലുള്ളവര്‍ തീരുമാനങ്ങള്‍ അിച്ചേല്പ്പിക്കുകയാണ്. ജില്ലയില്‍ വിഭാഗീയതയും ശക്തമാണെന്നും പ്രസാദ് എന്‍ ഭാസ്കരന് പറഞ്ഞു.
ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളുമായി ഒത്തുപോകാന്‍ കഴിയുന്നില്ല. 35 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ആള്ക്കാര് പാര്‍ട്ടിയിലേക്ക് വരുന്നില്ല. പഴയ ആള്‍ക്കാരെ തഴയുകയാണെന്നും പ്രസാദ് എം ഭാസ്കരന് പറഞ്ഞു.
പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രസാദ് എന്‍ ഭാസ്കരനെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് സ്വീകരിച്ചു.