Top

മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി ബിജെപി മണ്ഡലം പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തി; വിവാദം കനക്കുന്നു

വയല അംഗന്‍വാടിയിലെ വര്‍ക്കര്‍മാരുടെ പ്രത്യേക ആവശ്യപ്രകാരമാണ് താന്‍ പതാക ഉയര്‍ത്തിയതെന്ന് അജയ് ഉണ്ണിത്താന്‍ പറഞ്ഞു.

28 Jan 2021 1:28 AM GMT

മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി ബിജെപി മണ്ഡലം പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തി; വിവാദം കനക്കുന്നു
X

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബിജെപി മണ്ഡലം പ്രസിഡന്റ് പതാക ഉയര്‍ത്തിയ സംഭവം വിവാദമാകുന്നു. അടൂര്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് വയല 38-ാം നമ്പര്‍ അംഗന്‍വാടിയിലാണ് പ്രദേശത്തെ ബിജെപി മണ്ഡലം പ്രസിഡന്റ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പതാക ഉയര്‍ത്തിയത്. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടേയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ബിജെപി മണ്ഡലം പ്രസിഡന്റ് അജയ് ഉണ്ണിത്താന്‍ ദേശീയ പതാക ഉയര്‍ത്തിയത്.

എന്നാല്‍ വയല അംഗന്‍വാടിയിലെ വര്‍ക്കര്‍മാരുടെ പ്രത്യേക ആവശ്യപ്രകാരമാണ് താന്‍ പതാക ഉയര്‍ത്തിയതെന്ന് അജയ് ഉണ്ണിത്താന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ആരാണ് പതാക ഉയര്‍ത്തേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലിരിക്കുമ്പോഴാണ് ബിജെപി മണ്ഡലം പ്രസിഡന്റ് പതാക ഉയര്‍ത്താനെത്തിയത്. ഇതിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധപ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Next Story

Popular Stories