Top

‘സൂക്ഷിച്ചില്ലെങ്കില്‍ കയ്യും കാലും ഒടിയും, ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം’; തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ്

നീക്കങ്ങള്‍ ശ്രദ്ധിച്ച് നടത്തിയില്ലെങ്കില്‍ കയ്യും കാലും ഒടിയാനും ചില്ലപ്പോള്‍ കൊല്ലപ്പെട്ടേക്കാനും സാധ്യതയുണ്ടെന്നാണ് ദിലീപ് ഘോഷ് ഭീഷണി മുഴക്കിയത്.

8 Nov 2020 11:48 PM GMT

‘സൂക്ഷിച്ചില്ലെങ്കില്‍ കയ്യും കാലും ഒടിയും, ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം’;  തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഭീഷണിയുമായി  ബിജെപി നേതാവ്
X

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ അനുയായികള്‍ക്കെതിരെ ഭീഷണിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്. നീക്കങ്ങള്‍ ശ്രദ്ധിച്ച് നടത്തിയില്ലെങ്കില്‍ കയ്യും കാലും ഒടിയാനും ചില്ലപ്പോള്‍ കൊല്ലപ്പെട്ടേക്കാനും സാധ്യതയുണ്ടെന്നാണ് ദിലീപ് ഘോഷ് ഭീഷണി മുഴക്കിയത്.

‘ദീദിയുടെ സഹോദരന്മാര്‍ ആരാണെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ശീലമുണ്ടെങ്കില്‍ അത് വരുന്ന ആറ് മാസത്തിവനുള്ളില്‍ മാറ്റണം. അല്ലെങ്കില്‍ നിങ്ങളുടെ കയ്യോ കാലോ ഒടിയാനും ചില്ലപ്പോള്‍ കൊല്ലപ്പെട്ടേക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ ആശുപത്രിയേക്ക് ഒരു യാത്ര നടത്തേണ്ടി വന്നേക്കാം. ഇനി നിങ്ങള്‍ അതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ക്ക് ശ്മശാനത്തിലേക്ക് പോകേണ്ടി വരും’, ദിലീപ് ഘോഷ് പറഞ്ഞു. ഹാല്‍ഡിയയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയായിരുന്നു ഘോഷിന്റെ പ്രതികരണം.

ബംഗാളില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി നേതാവ് ഇത്തരത്തിലൊരു ഭീഷണി പരാമര്‍ശം നടത്തുന്നത്. ദീദി എന്നറിയപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമുള്ള വിരോധമാണ് ബിജെപിയെ ഇത്തരത്തിലൊരു പരാമശത്തിലലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗാള്‍ സന്ദര്‍ശിക്കവെ വരുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ബജെപി 294ല്‍ 200 സീറ്റുകള്‍ നേടുമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യപനത്തിന് പിന്നാലെയാണ് ഘോഷ് ഭീഷണിയുമായി രംഗത്തെത്തുന്നത്.

തൃണമൂല്‍ സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയൈണെന്നും സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രസേന ഉറപ്പാക്കുമെന്നും ഘോഷ് അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ദീദിയുടെ പൊലീസിന് കീഴിലല്ലെന്നും മറിച്ച് ദാദയുടെ പോലീസാകും നടത്തുകയെന്നും ഘോഷ് പറഞ്ഞു.

അതേസമയം ബിജെപിയുടെ പരാമര്‍ശം രാഷ്ട്രീയ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ഇതിനുള്ള മറുപടി സംസ്ഥാനത്തെ ജനങ്ങള്‍ തന്നെ അവര്‍ക്ക് കൊടുക്കുമെന്നുമായിരുന്നു തൃണമൂല്‍ എംപി സൗഗതാ റോയ് വിഷയത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.

Next Story