Top

ഐഷക്ക് പിന്നില്‍ രാജ്യവിരുദ്ധ ശക്തിയെന്ന് ബിജെപി നേതാവ്; ഏത് സംഘടനയെന്ന് അന്വേഷണം കഴിയുമ്പോള്‍ അറിയാമെന്നും മറുപടി

ഐഷ സുല്‍ത്താനയ്ക്ക് പിന്നില്‍ രാജ്യവിരുദ്ധ സംഘടയുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് പി ജി വിഷ്ണു. ‘ബയോവെപ്പണ്‍’ പരാമര്‍ശം ഒരു സംഘടിത ശക്തിയില്‍ നിന്ന് കിട്ടിയതാണെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കും വിദ്വംസക പ്രവര്‍ത്തകര്‍ക്കും ശക്തിപകരാനാണ് ഇത്തരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും ബിജെപി വക്താവ് പി ജി വിഷ്ണു ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കവെയായിരുന്നു ആരോപണം. ലോകത്ത് ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവോ മതസമുദായിക നേതാവോ പോലും ഇന്ത്യയില്‍ ഇത്തരത്തിലൊരു വാദം ഉപയോഗിച്ചിട്ടില്ല. അത് ഐഷ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഏതോ […]

10 Jun 2021 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഷക്ക് പിന്നില്‍ രാജ്യവിരുദ്ധ ശക്തിയെന്ന് ബിജെപി നേതാവ്; ഏത് സംഘടനയെന്ന് അന്വേഷണം കഴിയുമ്പോള്‍ അറിയാമെന്നും മറുപടി
X

ഐഷ സുല്‍ത്താനയ്ക്ക് പിന്നില്‍ രാജ്യവിരുദ്ധ സംഘടയുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് പി ജി വിഷ്ണു. ‘ബയോവെപ്പണ്‍’ പരാമര്‍ശം ഒരു സംഘടിത ശക്തിയില്‍ നിന്ന് കിട്ടിയതാണെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കും വിദ്വംസക പ്രവര്‍ത്തകര്‍ക്കും ശക്തിപകരാനാണ് ഇത്തരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും ബിജെപി വക്താവ് പി ജി വിഷ്ണു ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കവെയായിരുന്നു ആരോപണം.

ലോകത്ത് ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവോ മതസമുദായിക നേതാവോ പോലും ഇന്ത്യയില്‍ ഇത്തരത്തിലൊരു വാദം ഉപയോഗിച്ചിട്ടില്ല. അത് ഐഷ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഏതോ ഒരു സംഘടിത ശക്തിയില്‍ നിന്ന് കിട്ടിയതിന്റെ ഫലമായിതന്നെയാണെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.

പി ജി വിഷ്ണു

തുടര്‍ന്ന് ഏതാണ് തന്റെ പിന്നിലുള്ള സംഘടന ഏതാണെന്ന ഐഷ സുല്‍ത്താനയുടെ ചോദ്യത്തിന് അന്വേഷണം തുടങ്ങിയതല്ലേ ഉള്ളൂ എന്നും അന്വേഷണം കഴിയുമ്പോള്‍ അത് ആരെല്ലാമാണെന്ന് വ്യക്തമാകുമെന്നുമായിരുന്നു ബിജെപി വക്താവിന്റെ മറുപടി. തങ്ങള്‍ ഒരു സംഘടനയുടെയും പേരും ആരോപിച്ചിട്ടില്ല എന്നും വിഷ്ണു പ്രതികരിച്ചു.

അവര്‍ക്ക് പിന്നില്‍ ഏതൊക്കെ സംഘടനകളുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്നതില്‍ സംശയമില്ല. ഈ വിഷയം ഇവിടെ തീരില്ല. ഇതിന്റെ നടപടികള്‍ തുടങ്ങുന്നതേയുള്ളൂ.

പി ജി വിഷ്ണു

അതേസമയം, തന്റെ പിന്നില്‍ ഏത് സംഘടനയാണുള്ളതെന്ന് കണ്ടെത്താനാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെങ്കില്‍ അത് അവര്‍ കണ്ടെത്തട്ടെ എന്നും തന്റെ ഭാഗത്തുനിന്ന് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി.

ഐഷ സുല്‍ത്താനയുടെ പ്രതികരണം:

ഞാനറിയാത്ത ഒരു സംഘടനയെയും എന്റെ തലയില്‍ കെട്ടിവെക്കരുത്. ഞാനറിയുന്ന ആളുകള്‍ ലക്ഷദ്വീപിലെ എന്റെ ജനങ്ങളാണ്. അവരുടെ ഇന്നത്തെ പ്രശ്‌നം എന്റെയും കൂടി പ്രശ്‌നമാണ്. ഞങ്ങള്‍ക്ക് ജാതിയും മതവുമല്ല പ്രശ്‌നം. ഞങ്ങളുടെ സ്വാതന്ത്രമാണ് ഞങ്ങളുടെ പ്രശ്‌നം. അതിനുവേണ്ടി ഞങ്ങള്‍ ഒരുമിച്ചാണിറങ്ങിയത്

. മനുഷ്യത്വത്തിന്റെ പേരിലാണ് ഞാന്‍ എന്റെ നാടിനുവേണ്ടി പൊരുതുന്നത്. അല്ലാതെ ഒരു ജാതിയെയോ ഒരു മതത്തെയോ രാഷ്ട്രീയത്തെയോ സംഘടനയെ മുമ്പില്‍ക്കണ്ടല്ല താന്‍ നിന്നത്. ഇവിടെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യമാണ് പലരിലും കാണുന്നത്. എനിക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയാണ് എഫഐആര്‍ ഇട്ടിരിക്കുന്നത്. ഞാനൊരു രാജ്യദ്രോഹിയും തീവ്രവാദിയും ആണെന്നാണ് പറയുന്നത്. എന്നാല്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരു കേസുണ്ടായിട്ടില്ല. ഞാന്‍ ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ അടിമയല്ല. ഞാന്‍ ഒരു സാധാരണക്കാരിയാണ്.

എന്റെ ഒരു നാക്കുപിഴയ്ക്കാണ് എന്നെ രാജ്യദ്രോഹിയാക്കുന്നത്. ഒരു തെറ്റുപറ്റിയത് ഞാന്‍ തിരുത്തി വ്യക്തമാക്കിയതാണ്. ഞാനെങ്ങനെയാണ് വലിയൊരു സംഘടനയുടെ ഭാഗവും തീവ്രവാദിയുമായി മാറുന്നത്. ഈ കേസ് ഫയല്‍ ചെയ്തവര്‍ എന്റെ ഭൂതകാലവും എനിക്ക് ആരുമായൊക്കെ ബന്ധമുണ്ടെന്നും പരിശോധിക്കട്ടെ. അതെല്ലാം കൃത്യമായി ഒരു അന്വേഷണം പോയാല്‍ തെളിയുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

Also Read: ഉമ്മന്‍ ചാണ്ടിയുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് സുധാകരന്‍; വിജയാശംസകള്‍ നേര്‍ന്ന് ഉമ്മന്‍ ചാണ്ടി

Next Story