Top

‘താങ്കളാരാണ്?’; നൂറ് മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള റിഹാനയോട് 25000 ഫോളോവേഴ്‌സ് ഉള്ള ബിജെപി നേതാവിന്റെ ചോദ്യം

കര്‍ഷക സമരത്തെ പിന്തുണച്ച പോപ്പ് ഗായിക റിഹാനക്കെതിരെ പ്രതികരിച്ച് ബിജെപി നേതാവ് ബേബി കുമാരി. ട്വിറ്ററിലൂടെയാണ് ബേബി കുമാരിയുടെ പ്രതികരണം. ‘ഒരു നിമിഷം, താങ്കളാരാണ്?’ എന്നാണ് റിഹാനയോട് ബേബി കുമാരിയുടെ പ്രതികരണം. ബീഹാര്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും മുന്‍ എംഎല്‍എയുമാണ് ബേബി കുമാരി. ഇതിനെ തുടര്‍ന്ന് നിരവധി ട്രോളുകളാണ് ബേബി കുമാരിക്കെതിരെ വന്നിട്ടുള്ളത്. Wait a minute ✋Who Are You❓😄🤭 https://t.co/H6gDREfhVF — Baby Kumari BJP (@babykumaribjp) February 2, 2021 ‘അവര്‍ റിഹാന, […]

3 Feb 2021 7:59 AM GMT

‘താങ്കളാരാണ്?’; നൂറ് മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള റിഹാനയോട് 25000 ഫോളോവേഴ്‌സ് ഉള്ള ബിജെപി നേതാവിന്റെ ചോദ്യം
X

കര്‍ഷക സമരത്തെ പിന്തുണച്ച പോപ്പ് ഗായിക റിഹാനക്കെതിരെ പ്രതികരിച്ച് ബിജെപി നേതാവ് ബേബി കുമാരി. ട്വിറ്ററിലൂടെയാണ് ബേബി കുമാരിയുടെ പ്രതികരണം.

‘ഒരു നിമിഷം, താങ്കളാരാണ്?’ എന്നാണ് റിഹാനയോട് ബേബി കുമാരിയുടെ പ്രതികരണം. ബീഹാര്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും മുന്‍ എംഎല്‍എയുമാണ് ബേബി കുമാരി. ഇതിനെ തുടര്‍ന്ന് നിരവധി ട്രോളുകളാണ് ബേബി കുമാരിക്കെതിരെ വന്നിട്ടുള്ളത്.

‘അവര്‍ റിഹാന, നൂറ് മില്യണ്‍ ഫോളോവേഴ്‌സ് ട്വിറ്ററിലുണ്ട്, മോഡിജിയേക്കാള്‍ അധികം, 600 മില്യണ്‍ ഡോളറിന്റെ സമ്പാദ്യം. ആറ് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍. ഫോര്‍ബ്‌സിന്റെ ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടം നേടിയ സെലിബ്രിറ്റി. ടൈംസിന്റെ ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള 100 പേരില്‍ ഇടം നേടിയവര്‍. ഇനി പറയൂ നിങ്ങളാരാണ്’, പാട്രിക് മാലിക്കെന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ പ്രതികരണം ഇങ്ങനെയാണ്.

കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരില്‍ മുന്‍ പോണ്‍ താരം മിയാ ഖലീഫയ്ക്കും റിഹാനയ്ക്കുമെതിരെ ഒരു സംഘം മലയാളികളുടെ സൈബറാക്രമണം നടക്കുകയാണ്. മിയയെ തെറിവിളിച്ചാണ് ചിലര്‍ ദേഷ്യ തീര്‍ക്കുന്നതെങ്കില്‍, റിഹാനയുടെ മതം അന്വേഷിച്ചാണ് ഒരുവിഭാഗം മലയാളികള്‍ എത്തിയത്. രൂക്ഷമായ വിമര്‍ശനവും അധിക്ഷേപവുമാണ് റിഹാനയ്ക്ക് നേരെ നടക്കുന്നത്. ‘കര്‍ഷകപ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്കെന്ത് കാര്യം’, ‘മറ്റൊരു രാജ്യത്തെ പൗരയായ നിങ്ങള്‍ എന്തിനാണ് ഇന്ത്യയുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നത്’, ‘നിങ്ങള്‍ മുസ്ലീമല്ലേ’ തുടങ്ങിയരീതിയിലാണ് റിഹാനയ്ക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നത്.

അതേസമയം, ഒരു വിഭാഗം ആള് മാറി, മലയാള നടി മിയയുടെയും ക്രിക്കറ്റ് താരം അജിന്‍ക്യ രെഹാനയെയുമാണ് തെറിവിളിക്കുന്നത്. ‘സിനിമകള്‍ ബഹിഷ്‌കരിക്കും സംഘശക്തി നീ കാണാനിരിക്കുന്നതേയുള്ളൂ,’ ‘സംഘത്തിനെതിരെ ശബ്ദിച്ചാല്‍ അതിന്റെ ഭവിഷത്ത് നീ അറിയും’. ‘പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ നിന്നെ ഞങ്ങള്‍ പൂട്ടും’ തുടങ്ങിയ കമന്റുകളാണ് മിയയുടെ പേജില്‍ പ്രത്യക്ഷപ്പെടുന്നത്.
‘നീ ഞങ്ങളുടെ ജിക്കെതിരെ പോസ്റ്റര്‍ ഇടും അല്ലെടാ, അവന്റെ ഒരു കര്‍ഷക പ്രേമം,’ ‘പാട്ടുപാടി കാശ് കിട്ടിയപ്പോള്‍ നീ സംഘത്തിനെതിരെ സംസാരിക്കുമല്ലേ,’ ‘കര്‍ഷകസമരത്തെ അനുകൂലിച്ച് പോസ്റ്റിട്ടാല്‍ നീ തീര്‍ന്നെടാ തീര്‍ന്നു’, ‘നീ സിനിമയില്‍ അഭിനയിച്ചാല്‍ മതി, ഇവിടെ കാര്യങ്ങള്‍ നോക്കാന്‍ വേറെ ആള്‍ക്കാരുണ്ട്.’ തുടങ്ങിയ കമന്റുകളാണ് രെഹാനയുടെ പേജില്‍ വന്നുകൊണ്ടിരിക്കുന്നത്.

സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതേസമയം, ബോളിവുഡ് താരം കങ്കണ റണൗത്തും അതി രൂക്ഷമായാണ് റിഹാനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്. റിഹാനയെ വിഡ്ഡി എന്ന് വിളിച്ച കങ്കണ കര്‍ഷകര്‍ തീവ്രവാദികളാണെന്ന് ആരോപിച്ചു. ആരും ഇതേ പറ്റി സംസാരിക്കാത്തത് അവര്‍ കര്‍ഷകര്‍ അല്ലാത്തതു കൊണ്ടാണ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണവര്‍. അതിലൂടെ യുഎസ്എ പോലെ ഇന്ത്യയേയും ചൈനയുടെ കോളനിയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നിങ്ങളെ പോലെ ഞങ്ങള്‍ രാജ്യത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

ഇതിനിടെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യാ മന്ത്രാലയം ആവശ്യപ്പെട്ടു. ‘ഈ പ്രതിഷേധം ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയുടെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ട്, ഒപ്പം പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട കര്‍ഷക ഗ്രൂപ്പുകളും ശ്രമം നടത്തുന്നുണ്ട്. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും ഇടുന്നതിന് മുന്‍പ് കാര്യങ്ങളെ കുറിച്ച് വ്യക്തമായി മനസിലാക്കണം’. ഒരു ചെറിയ വിഭാഗം കര്‍ഷകര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വസ്തുതകള്‍ മനസിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Next Story