‘പി.സി ജോര്‍ജ്ജ് വന്നോട്ടെ’; എന്‍ഡിഎയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ബി രാധാകൃഷ്ണ മേനോന്
കോട്ടയം: ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോന്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന. ജോര്‍ജ്ജിന് എന്‍ഡിഎയിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയും മുന്നണിയും ഗൗരവമായി പരിഗണിക്കുമെന്ന് രാധാകൃഷ്ണ മേനോന് പറഞ്ഞു. ഇത്തവണ പൂഞ്ഞാറില്‍ യുഡിഎഫിന്റെ പിന്തുണ ലഭക്കില്ലെന്ന് വ്യക്തമായതോടെ എന്‍ഡിഎ പാളയത്തിലേക്ക് എത്താന്‍ പിസി ജോര്‍ജ്ജ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം വിഷയം […]

കോട്ടയം: ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോന്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന. ജോര്‍ജ്ജിന് എന്‍ഡിഎയിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയും മുന്നണിയും ഗൗരവമായി പരിഗണിക്കുമെന്ന് രാധാകൃഷ്ണ മേനോന് പറഞ്ഞു. ഇത്തവണ പൂഞ്ഞാറില്‍ യുഡിഎഫിന്റെ പിന്തുണ ലഭക്കില്ലെന്ന് വ്യക്തമായതോടെ എന്‍ഡിഎ പാളയത്തിലേക്ക് എത്താന്‍ പിസി ജോര്‍ജ്ജ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തതായിട്ടാണ് സൂചന. നേരത്തെ യു.ഡി.എഫിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്ജ് രംഗത്ത് വന്നിരുന്നു. ‘മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത് മറ്റ് മതസ്ഥര്‍ വേദനയോടെ നോക്കിക്കാണുകയാണ്. അവരെല്ലാം പ്രതികരിക്കുമെന്നും ഇന്നലെ പിസി ജോര്‍ജ് ആരോപിച്ചിരുന്നു. പിസി ജോര്‍ജ്ജിന് പൂഞ്ഞാറില്‍ പിന്തുണ നല്കി ജനപക്ഷത്തിന് ചെറിയ മേല്‍കൈയുള്ള മറ്റു മണ്ഡലങ്ങളിലെ സാഹചര്യം അനുകൂലമാക്കാനാവും ബിജെപി ശ്രമിക്കുക.
നേരത്തെ യുഡിഎഫിന് ജോര്‍ജ്ജിനോട് താല്‍പ്പര്യമുള്ളതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും പുറത്തുവന്നില്ല. ഉമ്മന്‍ ചാണ്ടിയാണ് യുഡിഎഫിലേക്കുള്ള തന്റെ വഴി മുടക്കുന്നതെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം. ഉമ്മന്‍ചാണ്ടിക്ക് എന്നോടുള്ള വിരോധമെന്താണെന്ന കാര്യം താമസിയാതെ പരസ്യപ്പെടുത്താന്‍ പോവുകയാണ്. അപ്പോള്‍ കേരളത്തിലെ സ്ത്രീജനങ്ങളും പുരുഷജനങ്ങളുമൊക്കെ ഉമ്മന്‍ചാണ്ടി ആരാണെന്ന് മനസ്സിലാക്കിക്കോളം,’ പിസി ജോര്‍ജ് മോണിംഗ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.