ജയ് ശ്രീറാം നടപടി അപക്വം, പ്രതീക്ഷിച്ച വിജയം പാര്‍ട്ടി കൈവരിച്ചിട്ടില്ല; ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്
പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ നടപടി അപക്വമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്. പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കള്‍ ആത്മപരിശോധനക്ക് തയ്യാറാവണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ലെന്നും സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും ബി രാധാകൃഷ്ണ മേനോന് പറഞ്ഞു. കാര്യമായ വിജയം കൈവരിക്കാതെ അപക്വമായി ആഘോഷം നടത്തിയെന്നും കമ്മറ്റി പോലും കൂടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ബി […]

പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ നടപടി അപക്വമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്. പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കള്‍ ആത്മപരിശോധനക്ക് തയ്യാറാവണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ലെന്നും സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും ബി രാധാകൃഷ്ണ മേനോന് പറഞ്ഞു.
കാര്യമായ വിജയം കൈവരിക്കാതെ അപക്വമായി ആഘോഷം നടത്തിയെന്നും കമ്മറ്റി പോലും കൂടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ബി രാധാകൃഷ്ണ മേനോന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ വീണ്ടും പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടിയെന്ന സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ശോഭാ സുരേന്ദ്രന് പക്ഷവും കൃഷ്ണദാസ് പക്ഷവും രംഗത്തെത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി മുതിര്‍ന്ന നേതാവ് പിഎം വേലായുധനും ഒ രാജഗോപാല്‍ എംഎല്‍എയും സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് പിഴവ സംഭവിച്ചു. എല്‍ഡിഎഫും യുഡിഎഫും ജീര്‍ണ്ണിച്ച അവസ്ഥയിലും ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഈ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് സുവര്‍ണാവസരമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നുമായിരുന്നു പിഎം വേലായുധന്റെ പ്രതികരണം.
അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്. സംഘടനയ്ക്കുള്ളില്‍ നിന്ന് പരാതികള്‍ പരിഹരിച്ചില്ല. ശോഭാ സുരേന്ദ്രന്റെ പരാതി ബിജെപി നേതൃത്വം പരിഹരിക്കേണ്ടതായിരുന്നു. എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്നയ്ക്കും പിന്നാലെ പോയപ്പോള്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന് പിറകേ പോയെന്നും ജനങ്ങള്‍ക്കാവശ്യം വികസനമാണെന്നുമായിരുന്നു ഒ രാജഗോപാലിന്റെ വിമര്‍ശനം.
വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ നേട്ടമുണ്ടാക്കാനായില്ല. മാത്രമല്ല, മുതിര്‍ന്ന നേതാക്കളില്‍ പലരും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന വക്താവും തൃശൂര്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന് സിറ്റിംഗ് സീറ്റിലാണ് പരാജയപ്പെട്ടത്. തിരുവനന്തപുരം വെങ്ങാനൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരാജയപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരനും പരാജയപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന് വോട്ട് ചെയ്ത ഉള്ളൂരില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു.
തിരുവനന്തപുരം കോര്‍പറേഷനില്‍ 60 സീറ്റ് നേടുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളുടെയും അനുഭാവികളായ സിനിമാക്കാരുടെയും അവകാശവാദം. എന്നാല്‍, സിറ്റിംഗ്് സീറ്റുകള്‍ പലതും നഷ്ടപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത്. യുഡിഎഫ് തകര്‍ന്നടിഞ്ഞ സ്ഥലങ്ങളിലാണ് ബിജെപി പിന്നെയും പിടിച്ചുനിന്നത്.