വിമത സ്ഥാനാര്‍ഥിയായ യുവതിയെ ഭീഷണിപ്പെടുത്തി; ബിജെപി ജില്ലാ കമ്മറ്റി അംഗം അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമത സ്ഥാനാര്‍ഥിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി ജില്ലാ കമ്മറ്റി അംഗം അറസ്റ്റില്‍. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൊടുങ്ങാനൂര്‍ സ്വദേശിയായ അഡ്വ. രഞ്ജിത് സി. നായരാണ് അറസ്റ്റിലായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. വട്ടിയൂര്‍ക്കാവ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, സിന്ധുവിനെതിരെ രഞ്ജിത്തും പരാതിയുമായി രംഗത്തെത്തി. വീടിനു മുന്നിലെത്തി സിന്ധുവിന്റെ ഭര്‍ത്താവ് തന്നെ അപമാനിക്കുന്ന രീതിയില്‍ മൈക്കിലൂടെ […]

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമത സ്ഥാനാര്‍ഥിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി ജില്ലാ കമ്മറ്റി അംഗം അറസ്റ്റില്‍. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൊടുങ്ങാനൂര്‍ സ്വദേശിയായ അഡ്വ. രഞ്ജിത് സി. നായരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. വട്ടിയൂര്‍ക്കാവ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, സിന്ധുവിനെതിരെ രഞ്ജിത്തും പരാതിയുമായി രംഗത്തെത്തി. വീടിനു മുന്നിലെത്തി സിന്ധുവിന്റെ ഭര്‍ത്താവ് തന്നെ അപമാനിക്കുന്ന രീതിയില്‍ മൈക്കിലൂടെ പ്രസംഗിച്ചെന്നാണ് പരാതി
- TAGS:
- BJP
- bjp leader