Top

നാല് വര്‍ഷത്തോളം യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് പിടിയില്‍

ലക്‌നൗ: നാല് വര്‍ഷത്തോളം യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് പിടിയില്‍. ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയെ ഭീഷണിപ്പെടുത്തി ഇയാള്‍ നാല് വര്‍ഷത്തോളം പീഡിപ്പിച്ചതായി ലഭിച്ച പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 23 വയസ് പ്രായമുള്ള യുവതിയെ പലതവണ ലൈംഗീക പീഡനത്തിനിരയാക്കിയിരുന്നു. വിഷയം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ ശേഷം പ്രചരിപ്പിച്ചിരുന്നു. തന്റെ വിവാഹം മുടക്കാനായി ഇയാള്‍ […]

26 Jun 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് വര്‍ഷത്തോളം യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് പിടിയില്‍
X

ലക്‌നൗ: നാല് വര്‍ഷത്തോളം യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് പിടിയില്‍. ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയെ ഭീഷണിപ്പെടുത്തി ഇയാള്‍ നാല് വര്‍ഷത്തോളം പീഡിപ്പിച്ചതായി ലഭിച്ച പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

23 വയസ് പ്രായമുള്ള യുവതിയെ പലതവണ ലൈംഗീക പീഡനത്തിനിരയാക്കിയിരുന്നു. വിഷയം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ ശേഷം പ്രചരിപ്പിച്ചിരുന്നു. തന്റെ വിവാഹം മുടക്കാനായി ഇയാള്‍ പീഡന ദൃശ്യങ്ങള്‍ ഉപയോഗിച്ചുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച്ചയാണ് യുവതി പരാതി നല്‍കിയത്. പീഡനക്കേസായതിനാല്‍ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഗദ്വാര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Next Story