അലിഗഡ് വ്യാജമദ്യദുരന്തം; മുഖ്യപ്രതിയായ ബിജെപി നേതാവ് അറസ്റ്റില്‍, മരിച്ചത് 100ലധികം പേര്
അലിഗഡ് വ്യാജമദ്യദുരന്തക്കേസില് ബി ജെ പി നേതാവ് ഋഷി ശര്‍മ്മ അറസ്റ്റില്‍. ബുലന്ദേശ്വര്‍ അതിര്‍ത്തിയില്‍ നിന്നാണ് നൂറിലധികംപേരുടെ മരണത്തിനിടയാക്കിയ അലിഗഡ് വ്യാജമദ്യദുരന്തക്കേസില് മുഖ്യപ്രതിയായ ഋഷി ശര്‍മ്മയെ അറസ്റ്റ് ചെയ്തത്. ദുരന്തം നടന്നതിനുശേഷം കഴിഞ്ഞ പത്ത് ദിവസമായി ശര്‍മ്മ ഒളിവില്‍ പോയിരുന്നു. ശര്‍മ്മയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനതുകയായി പോലീസ് പ്രഖ്യാപിച്ചിരുന്നു. അയല്‍സംസ്ഥാനങ്ങളായ രാജസ്ഥാന്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലേക്കും ശര്‍മ്മയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. അതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ആറു പോലീസ് സംഘങ്ങളാണ് ഋഷി ശര്‍മ്മയ്ക്കു വേണ്ടി […]
6 Jun 2021 11:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അലിഗഡ് വ്യാജമദ്യദുരന്തക്കേസില് ബി ജെ പി നേതാവ് ഋഷി ശര്‍മ്മ അറസ്റ്റില്‍. ബുലന്ദേശ്വര്‍ അതിര്‍ത്തിയില്‍ നിന്നാണ് നൂറിലധികംപേരുടെ മരണത്തിനിടയാക്കിയ അലിഗഡ് വ്യാജമദ്യദുരന്തക്കേസില് മുഖ്യപ്രതിയായ ഋഷി ശര്‍മ്മയെ അറസ്റ്റ് ചെയ്തത്.
ദുരന്തം നടന്നതിനുശേഷം കഴിഞ്ഞ പത്ത് ദിവസമായി ശര്‍മ്മ ഒളിവില്‍ പോയിരുന്നു. ശര്‍മ്മയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനതുകയായി പോലീസ് പ്രഖ്യാപിച്ചിരുന്നു. അയല്‍സംസ്ഥാനങ്ങളായ രാജസ്ഥാന്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലേക്കും ശര്‍മ്മയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. അതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ആറു പോലീസ് സംഘങ്ങളാണ് ഋഷി ശര്‍മ്മയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിയിരുന്നതെന്ന് അലിഗഡ് പോലീസ് സൂപ്രണ്ട് കലാനിധി നെയ്താനി അറിയിച്ചു.
നേരത്തെ ഋഷി ശര്‍മ്മയുടെ ഭാര്യയും മകനും കേസില്‍ അറസ്റ്റിലായിരുന്നു. ശര്‍മ്മയെ കൂടാതെ വിപിന്‍ യാദവ്, അനില്‍ ചൗധരി, നീരജ് ചൗധരി എന്നീ കൂട്ടുപ്രതികളേയും പോലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 17 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 61 പേരെ കേസില്‍ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികളുടെ അഞ്ചുകോടി വിലവരുന്ന സാമഗ്രികള്‍ പോലീസ് പൂര്‍ണ്ണമായും നശിപ്പിച്ചു. പ്രതികളുടെ പേരിലുള്ള കൂടുതല്‍ വസ്തുവകകള്‍ അന്വോഷിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അലിഗഡിലും പ്രാന്തപ്രദേശത്തുമുള്ളവരാണ് വ്യാജമദ്യദുരന്തത്തില്‍ ഇരകളാക്കപ്പെട്ടത്.