Top

ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ രാജിയെന്ന് ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ്

ഐഷാ സുല്‍ത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് പിന്‍വലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ബിജെപി നേതാവ്. ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് കാസിം കോയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രഫുല്‍ പട്ടേല്‍ വരുന്നതുമായി ബന്ധപ്പെട്ട അടിയന്തരമായി കൂടിയ സേവ് ലക്ഷദ്വീപ് ഫോറം മീറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. പ്രഭുല്‍ പട്ടേല്‍ വരുന്ന ദിവസം വീടുകളില്‍ കരിങ്കൊടി കെട്ടിയും കറുത്ത മാസ്‌ക് അണിഞ്ഞും പ്രതിഷേധിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. സമര സമിതിയുമായി സംസാരിക്കാന്‍ പ്രഫുല്‍ പട്ടേല്‍ തയ്യാറായില്ലെങ്കില്‍ പ്രഫുല്‍ പട്ടേല്‍ തിരിച്ചുപോകും വരെ കരിദിനം […]

13 Jun 2021 4:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ രാജിയെന്ന് ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ്
X

ഐഷാ സുല്‍ത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് പിന്‍വലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ബിജെപി നേതാവ്. ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് കാസിം കോയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രഫുല്‍ പട്ടേല്‍ വരുന്നതുമായി ബന്ധപ്പെട്ട അടിയന്തരമായി കൂടിയ സേവ് ലക്ഷദ്വീപ് ഫോറം മീറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. പ്രഭുല്‍ പട്ടേല്‍ വരുന്ന ദിവസം വീടുകളില്‍ കരിങ്കൊടി കെട്ടിയും കറുത്ത മാസ്‌ക് അണിഞ്ഞും പ്രതിഷേധിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. സമര സമിതിയുമായി സംസാരിക്കാന്‍ പ്രഫുല്‍ പട്ടേല്‍ തയ്യാറായില്ലെങ്കില്‍ പ്രഫുല്‍ പട്ടേല്‍ തിരിച്ചുപോകും വരെ കരിദിനം ആചരിക്കാനും തീരുമാനിച്ചു.

ഇതിനിടെ ലക്ഷദ്വീപിലെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപ് പ്രഭാരിയുമായ എപി അബ്ദുല്ലക്കുട്ടി പറഞ്ഞു. ആയിഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പാകിസ്താനിലെ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഈ പ്രസ്താവന നടത്തുന്ന വീഡിയോ സന്ദേശം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ലക്ഷദ്വീപിലെ ബിജെപി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം.

തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബിജെപിയുടെയും ലക്ഷ്യമെന്ന് ഐഷ സുല്‍ത്താന നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവര്‍ പറഞ്ഞതെന്നും തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

Next Story