‘അതിക്രമം നടത്തിയത് അമിതാവേശക്കാര്‍’; കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ബജ്റംഗ്ദള്‍ അക്രമത്തില്‍ നടപടിയാവശ്യപ്പെട്ട് യോഗിക്ക് കേരള ബിജെപിയുടെ കത്ത്
ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി സംസ്ഥാന ഘടകത്തിന്റെ കത്ത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. അതിക്രമം നടത്തിയ സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ് ദളിന്റെ പേരെടുത്ത് പറയാതിരുന്ന ബിജെപി അക്രമികളെ ‘അമിതാവേശക്കാര്‍’ എന്നാണ് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. “ബഹുമാനപ്പെട്ട യോഗിജി പ്രണാമം ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് സന്ന്യാസ സഭയിലെ നാല് […]

ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി സംസ്ഥാന ഘടകത്തിന്റെ കത്ത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. അതിക്രമം നടത്തിയ സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ് ദളിന്റെ പേരെടുത്ത് പറയാതിരുന്ന ബിജെപി അക്രമികളെ ‘അമിതാവേശക്കാര്‍’ എന്നാണ് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
“ബഹുമാനപ്പെട്ട യോഗിജി
പ്രണാമം
ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് സന്ന്യാസ സഭയിലെ നാല് കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യവേ അമിതാവേശക്കാരായ ചില വ്യക്തികളുടേയും പൊലീസിന്റേയും പ്രവൃത്തികൊണ്ട് വലിയ മനോവേദനയുണ്ടാക്കുന്ന അവസ്ഥ നേരിടേണ്ടി വന്നു. അവര്‍ പൂര്‍ണമായും ആ മതത്തില്‍ പെട്ടവരായിട്ടും ഏതെങ്കിലും തരത്തിലുള്ള മതപരിവര്‍ത്തനത്തില്‍ ഉള്പ്പെട്ടവരല്ലായിരുന്നിട്ട് കൂടിയും അവര്‍ക്ക് പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിടാന്‍ ഝാന്‍സിയില്‍ ഇറങ്ങേണ്ടി വന്നു.
ഈ സംഭവത്തില്‍ താങ്കള്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.“

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെയാണ് സംഘ്പരിവാര്‍ സംഘടന കന്യാസ്ത്രീകളെ ആക്രമിച്ചെന്ന വാര്‍ത്ത വിവാദമായിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതിനിടെയാണിത്. കഴിഞ്ഞ മാസം ക്രിസ്ത്യന്‍ സഭകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയത് സംസ്ഥാനത്ത് നിര്‍ണായക രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു.

കന്യാസ്ത്രീകളെ തീവണ്ടിയില്‍ വച്ച് ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കെസിബിസി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രമുള്ള മതംമാറ്റ നിരോധന നിയമം സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും വനിത പൊലീസ് ഇല്ലാതെയാണ് ബലമായി തീവണ്ടിയില്‍ നിന്നും ഇറക്കികൊണ്ട്പോയതെന്നും കെസിബിസി കുറ്റപ്പെടുത്തി.സംഭവത്തില്‍ അടിയന്തര ഇടപെടല്‍ തേടി കേരള കത്തോലിക്ക മെത്രാന് സമിതി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.
മാര്‍ച്ച് 19 ന് ദില്ലി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് സംഭവം. ഝാന്‍സി സ്റ്റേഷനില്‍ വെച്ച് സേക്രഡ് ഹാര്‍ട്ട് സന്ന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ കന്യാസ്ത്രീമാര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായത്. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ഇവരില്‍ രണ്ടുപേര്‍ സന്യാസിനി സമൂഹത്തിന്റെ വസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേര്‍ സാധാരണ വസ്ത്രവും. ഇവരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ചിട്ടും കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ഇവരെ ബലം പ്രയോഗിച്ച് പുറത്തിറക്കി. സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ട് പേര് കൂടെ പോയത്. ജന്മനാ ക്രൈസ്തവ വിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമിക്കാന്‍ തുനിഞ്ഞു. മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ട്രെയിനില്‍ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു സംഘം കൂകി വിളിച്ച് ഒപ്പം വന്നു. ഒടുവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് കസ്റ്റഡിയിലെടുത്ത കന്യാസ്ത്രീകളെ രാത്രി 11.30 ഓടെ വിട്ടയച്ചത്. സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗദളിന്റെ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടുന്നു.