Top

സീറ്റു പോയി, ഒപ്പം ചോര്‍ച്ചയും; എന്തുപറ്റിയെന്ന് ബിജെപി, അന്വേഷിക്കാന്‍ സമിതി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി അന്വേഷിക്കാനൊരുങ്ങി ബിജെപി. നേമം സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം വോട്ട് ശതമാനത്തിലും ഉണ്ടായ കുറവ് സംസ്ഥാന നേതൃത്വത്തെ ആങ്കയിലാക്കുന്നു. എവിടെയാണ് പിഴച്ചതെന്ന് ബിജെപി നിയോഗിച്ച പ്രത്യേക സമിതി അന്വേഷിക്കും. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒന്നാമതെത്തുകയും ഏഴ് മണ്ഡലങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപിക്ക് ഇത്തവണ നേമം നഷ്ടമായി. അതേസമയം നേമം ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളില്‍ ഇത്തവണ രണ്ടാമതെത്താനായി. കഴിഞ്ഞ തവണ ഇത് ഏഴ് മണ്ഡലമായിരുന്നു. ഉറച്ച മണ്ഡലമെന്ന് ബിജെപി വിശ്വസിച്ചിരുന്ന നേമത്ത് ഇത്തവണ കുമ്മനം […]

3 May 2021 8:09 PM GMT

സീറ്റു പോയി, ഒപ്പം ചോര്‍ച്ചയും; എന്തുപറ്റിയെന്ന് ബിജെപി, അന്വേഷിക്കാന്‍ സമിതി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി അന്വേഷിക്കാനൊരുങ്ങി ബിജെപി. നേമം സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം വോട്ട് ശതമാനത്തിലും ഉണ്ടായ കുറവ് സംസ്ഥാന നേതൃത്വത്തെ ആങ്കയിലാക്കുന്നു. എവിടെയാണ് പിഴച്ചതെന്ന് ബിജെപി നിയോഗിച്ച പ്രത്യേക സമിതി അന്വേഷിക്കും.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒന്നാമതെത്തുകയും ഏഴ് മണ്ഡലങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപിക്ക് ഇത്തവണ നേമം നഷ്ടമായി. അതേസമയം നേമം ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളില്‍ ഇത്തവണ രണ്ടാമതെത്താനായി. കഴിഞ്ഞ തവണ ഇത് ഏഴ് മണ്ഡലമായിരുന്നു.

ഉറച്ച മണ്ഡലമെന്ന് ബിജെപി വിശ്വസിച്ചിരുന്ന നേമത്ത് ഇത്തവണ കുമ്മനം രാജശേഖരന് നേടാനായത് 51,888 വോട്ടാണ്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി ഒ രാജഗോപാലന് 67813 വോട്ട് ലഭിച്ചിരുന്നു. 15,925 വോട്ട് എവിടെ പോയെന്നതാണ് ബിജെപിയുടെ പ്രധാന ചോദ്യം.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരിത്തിലേറെ വോട്ട് നേടി. എന്നാല്‍ രണ്ടാം സ്ഥാനത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 15.01 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 12.4 ശതമാനമേ നേടാനായുള്ളൂ. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നിലയും ഇത്തവണ പരുങ്ങലിലാണ്. കടുത്ത മത്സരം നടന്നിടങ്ങളിലൊന്നും ബിഡിജെഎസ് നിര്‍ണായകമായിരുന്നില്ല.

Next Story