Top

‘ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹം’; പിന്തുണയുമായി ബിജെപി

കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായി പ്രത്യേകനിയമസഭാ സമ്മേളനം ചേരാനുള്ള സ്പീക്കറുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലന്‍ എംഎല്‍എയും ഗവര്‍ണറെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണപ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. ‘രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ല. രാഷ്ട്രീയ അന്ധത ഭരണപ്രതിപക്ഷ മുന്നണി കേരളത്തിന്റെ നാണംകെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനാധിപത്യത്തെ […]

22 Dec 2020 11:15 AM GMT

‘ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹം’; പിന്തുണയുമായി ബിജെപി
X

കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായി പ്രത്യേകനിയമസഭാ സമ്മേളനം ചേരാനുള്ള സ്പീക്കറുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലന്‍ എംഎല്‍എയും ഗവര്‍ണറെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണപ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.

‘രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ല. രാഷ്ട്രീയ അന്ധത ഭരണപ്രതിപക്ഷ മുന്നണി കേരളത്തിന്റെ നാണംകെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജനാധിപത്യത്തെ തകര്‍ക്കാനുള്ള കേരളത്തിലെ ഭരണ-പ്രതിപക്ഷ നീക്കം തകര്‍ത്ത ഗവണറുടെ നിലപാട് സുധീരമാണെന്ന് ഒ രാജഗോപാല്‍ പ്രതികരിച്ചു. ഇന്ത്യന്‍പാര്‍ലമെന്റിന്റെ ഇരു സഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തെ ചോദ്യം ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമില്ല. അധികാരപരിധിക്ക് അപ്പുറത്തുള്ള കാര്യമാണ് സ്പീക്കര്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും ഒ രാജഗോപാല്‍ ആരോപിച്ചു.

അതേസമയം ഗവര്‍ണര്‍ അനുമതി നിഷേധിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. നിയമസഭ വിളിക്കുന്നിതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ച നടക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി.

ബുധനാഴ്ച ഒരുമണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തള്ളിയത്. ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിയമസഭാ സമ്മേളനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത്.

ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ എന്തിനാണ് അടിയന്തിരമായി സഭ ചേരുന്നത് എന്ന് വ്യക്തമാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആശ്യപ്പെട്ടത്. പ്രത്യേക നിയമസഭ ചേരേണ്ട സാഹചര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. കാര്‍ഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളാനായിരുന്നു സര്‍ക്കാര്‍ പ്രത്യേക സമ്മനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ തേടിയത്. ഇതില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തള്ളുകയായിരുന്നു.

Next Story