പ്രകടനം മോശമായി; ബിജെപിയില്‍ പൊട്ടിത്തെറി, കെ സുരേന്ദ്രനെ നീക്കണമെന്ന് ശോഭ-കൃഷ്ണദാസ് പക്ഷങ്ങള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. അവകാശപ്പെട്ട വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന് ശോഭാ സുരേന്ദ്രന്-കൃഷ്ണദാസ് പക്ഷങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. സുരേന്ദ്രനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവിഭാഗങ്ങളും കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി. സുരേന്ദ്രനെ മാറ്റി സംഘടന നേതൃത്വം പുനസംഘടിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് സുരേന്ദ്രന്റെ നിലപാട് മൂലമാണ്. സുരേന്ദ്രന്റെ തന് പ്രമാണിത്തവും രാഷ്ട്രീയ പക്വതമില്ലായ്മയും കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്നും സുരേന്ദ്രനെ […]

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. അവകാശപ്പെട്ട വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന് ശോഭാ സുരേന്ദ്രന്-കൃഷ്ണദാസ് പക്ഷങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
സുരേന്ദ്രനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവിഭാഗങ്ങളും കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി. സുരേന്ദ്രനെ മാറ്റി സംഘടന നേതൃത്വം പുനസംഘടിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് സുരേന്ദ്രന്റെ നിലപാട് മൂലമാണ്. സുരേന്ദ്രന്റെ തന് പ്രമാണിത്തവും രാഷ്ട്രീയ പക്വതമില്ലായ്മയും കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്നും സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
2015ല്‍ ബിജെപിക്ക് 1400 വാര്‍ഡും 18 പഞ്ചായത്തില്‍ ഭരണവുമുണ്ടായിരുന്നു. ഇതിന്റെ നാലിരട്ടി സീറ്റുകള്‍ നേടുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചത്. തിരുവനന്തപുരം കോര്പ്പറേഷന് പിടിച്ചെടുക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അതിന് കഴിഞ്ഞില്ല. മികച്ച അന്തരീക്ഷത്തെ വോട്ടാക്കി മാറ്റാന്‍ കെ സുരേന്ദ്രന് കഴിഞ്ഞില്ലെന്നാണ് സുരേന്ദ്രന് വിരുദ്ധ പക്ഷങ്ങളുടെ ആരോപണം.
ഗ്രൂപ്പിനതീതമായ നേതാവിനെ അദ്ധ്യക്ഷനാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. സംസ്ഥാന കമ്മറ്റിയും ഭാരവാഹി യോഗവും ഉടന്‍ വിളിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു.