Top

‘സുകുമാരക്കുറുപ്പിന്റെ കേസും തന്റെ തലയില്‍ വെക്കട്ടെ ‘; തെരഞ്ഞെടുപ്പ് വിവാദങ്ങളില്‍ കെ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കേരള പൊലീസ് അന്വേഷിക്കട്ടെയെന്ന് കെ സുരേന്ദ്രന്‍. സികെ ജാനുവുമായി ബന്ധപ്പെട്ടും മഞ്ചേശ്വരം ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ തനിക്ക് എതിരെയുള്ളത് തെളിയാത്ത കേസുകളാണെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. എല്ലാ കേസുകളിലും താനാണ് പ്രതിയെന്നാണ് പറയുന്നത്. ഇനി സുകുമാരക്കുറുപ്പിന്റെ കേസും തന്റെ തലയില്‍ വെക്കട്ടെ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. എന്നാല്‍ പുറത്ത് വന്ന ശബ്ദ രേഖകളിലുള്ള ശബ്ദം സുരേന്ദ്രന്റെയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ ബിജെപി അധ്യക്ഷന്‍ […]

26 Jun 2021 12:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സുകുമാരക്കുറുപ്പിന്റെ കേസും തന്റെ തലയില്‍ വെക്കട്ടെ ‘; തെരഞ്ഞെടുപ്പ് വിവാദങ്ങളില്‍ കെ സുരേന്ദ്രന്‍
X

തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കേരള പൊലീസ് അന്വേഷിക്കട്ടെയെന്ന് കെ സുരേന്ദ്രന്‍. സികെ ജാനുവുമായി ബന്ധപ്പെട്ടും മഞ്ചേശ്വരം ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ തനിക്ക് എതിരെയുള്ളത് തെളിയാത്ത കേസുകളാണെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. എല്ലാ കേസുകളിലും താനാണ് പ്രതിയെന്നാണ് പറയുന്നത്. ഇനി സുകുമാരക്കുറുപ്പിന്റെ കേസും തന്റെ തലയില്‍ വെക്കട്ടെ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. എന്നാല്‍ പുറത്ത് വന്ന ശബ്ദ രേഖകളിലുള്ള ശബ്ദം സുരേന്ദ്രന്റെയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ ബിജെപി അധ്യക്ഷന്‍ തയ്യാറായില്ല.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ തണലില്‍ കൊള്ളസംഘങ്ങള്‍ വളരുകയാണെന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് സംഘവുമായി സിപിഐഎമ്മിന് അടുത്ത ബന്ധമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎമ്മിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സ്വര്‍ണകള്ളക്കടത്തിലെ പണം സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുയാണെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഇതിനെ സാധൂകരിക്കുന്നതാണ് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയണം എന്ന് ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇസ്ലാമിക് ബാങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. സ്വര്‍ണക്കടത്തിനായി പ്രതികളില്‍ ഒരാള്‍ ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറിയുടേതാണ്. സഹകരണ സ്ഥാപനത്തില്‍ അപ്രൈസറാണ് ഇത്. ഇവിടെ ചിത്രം വ്യക്തമാണ്. കളക്കടത്ത് സംഘം സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഉള്ളതാണ്. കൊടിസുനി, ആകാശ് തില്ലങ്കേരി, അര്‍ജ്ജുന്‍ ആയങ്കി എന്നിവര്‍ സിപിഎമ്മിന്റെ ഗുണ്ടാ സംഘമാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെ സമരം നടത്തുന്നത് ആരെ പറ്റിക്കാനാണ്. കേസ് സിപിഐഎമ്മിലേക്ക് എത്തുമെന്നുള്ളതു കൊണ്ടാണ് മുന്‍കൂട്ടി കണ്ടാണ് സിപിഐഎം നേതാവ് പത്രസമ്മേളനം നടത്തിയത്. പ്രതികള്‍ ഉപയോഗിച്ച കാര്‍ മാറ്റിയത് നേതാക്കള്‍ ഉള്‍പ്പെട്ടാണ്. പാര്‍ട്ടി നേതാക്കളിലേക്ക് അന്വേഷണം പോകുമെന്ന ഭയം പാര്‍ട്ടിക്കുണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെയും, ഫൈസലിന്റേയും ഉന്നത ബന്ധങ്ങളാണ് സ്വര്‍ണ്ണക്കടത്തിന് ഉപയാഗിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ തണലില്‍ കൊള്ളസംഘങ്ങള്‍ വളരുകയാണ്. അനധികൃതമായ മരം മുറിക്ക് പിന്നിലും സിപിഐഎമ്മാണ്. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവച്ച എംസി ജോസഫൈനെ കേന്ദ്ര കമ്മിറ്റി സ്ഥാനത്തു നിന്നും പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്നും കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.

Next Story