Top

സുരേന്ദ്രന്റെ കസേര തെറിക്കാൻ സാധ്യത; ‘എരി തീയിൽ എണ്ണയൊഴിച്ചത്’ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷം

കാസർകോട്: ബിജെപി സംസ്ഥാനഭാരവാഹികളുടെ യോഗത്തിൽ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം. ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് ​ഗ്രൂപ്പുകളുടെ പ്രമുഖ നേതാക്കളാണ് സംസ്ഥാന അധ്യക്ഷനെതിരെ പരസ്യമായി രം​ഗത്തുവന്നിരിക്കുന്നത്. ഒരു വനിതാ നേതാവ് ഉൾപ്പെടെയുള്ള ​ഗ്രൂപ്പുകളിലെ പ്രമുഖർ കെ. സുരേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ടു. സിറ്റിം​ഗ് സീറ്റിൽ ഉൾപ്പെടെ ബിജെപി തോറ്റതിന് പിന്നിൽ നേതൃ പിഴവാണെന്ന് ചൂണ്ടിക്കാട്ടി. ശോഭാ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പികെ കൃഷ്ണദാസും പാർട്ടിക്കുള്ളിൽ സുരേന്ദ്രനെതിരെ നേരത്തെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കൊടകര കുഴൽപ്പണ കേസ് […]

6 July 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരേന്ദ്രന്റെ കസേര തെറിക്കാൻ സാധ്യത; ‘എരി തീയിൽ എണ്ണയൊഴിച്ചത്’ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷം
X

കാസർകോട്: ബിജെപി സംസ്ഥാനഭാരവാഹികളുടെ യോഗത്തിൽ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം. ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് ​ഗ്രൂപ്പുകളുടെ പ്രമുഖ നേതാക്കളാണ് സംസ്ഥാന അധ്യക്ഷനെതിരെ പരസ്യമായി രം​ഗത്തുവന്നിരിക്കുന്നത്. ഒരു വനിതാ നേതാവ് ഉൾപ്പെടെയുള്ള ​ഗ്രൂപ്പുകളിലെ പ്രമുഖർ കെ. സുരേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ടു. സിറ്റിം​ഗ് സീറ്റിൽ ഉൾപ്പെടെ ബിജെപി തോറ്റതിന് പിന്നിൽ നേതൃ പിഴവാണെന്ന് ചൂണ്ടിക്കാട്ടി.

ശോഭാ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പികെ കൃഷ്ണദാസും പാർട്ടിക്കുള്ളിൽ സുരേന്ദ്രനെതിരെ നേരത്തെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കൊടകര കുഴൽപ്പണ കേസ് മുതൽ സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം വരെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന് നേതാക്കൾ നിരീക്ഷിച്ചു. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവർ നേരിട്ട് പരസ്യ നിലപാട് യോ​ഗത്തിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇരുവരോടൊപ്പം നിൽക്കുന്ന ചില നേതാക്കൾ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

നേരത്തെ പാർട്ടി അച്ചടക്കത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയാണ് കെ. സുരേന്ദ്രൻ ആമുഖ പ്രസം​ഗം നടത്തിയത്. എന്നാൽ പരോക്ഷ ഭീഷണി മുഖവിലയ്ക്കെടുക്കാതിരുന്ന നേതാക്കൾ കേരളത്തിലെ ബിജെപിയുടെ വളർച്ച സുരേന്ദ്രന്റെ നേതൃത്വത്തിൽ മുരടിച്ചെന്നും വിമർശിച്ചു. കൊടകര കുഴൽപ്പണക്കേസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനായി അന്വേഷണ സംഘം സുരേന്ദ്രന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു.

എന്നാൽ യോഗം ചേരുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിനെത്താനാവില്ലെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ ഇതിനേക്കാൾ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയിൽ പോയിട്ടില്ലെന്നും പരിഹസിച്ചു.

Next Story