‘വിതുമ്പിക്കരഞ്ഞിട്ടും യെദ്യൂരപ്പയോട് ദയ കാണിക്കാതെ ബിജെപി’; ലിംഗായത്ത് തിരിച്ചടി പ്രതീക്ഷിക്കാം
വിതുമ്പിക്കരഞ്ഞ് മുഖ്യമന്ത്രി കസേര വിട്ടിറങ്ങിയ ബിഎസ് യെദ്യൂരപ്പ കര്‍ണാടകയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കാരണമായേക്കുമെന്ന് സൂചന. ലിംഗായത്ത് പിന്തുണയോടെ പാര്‍ട്ടിയില്‍ ഉള്‍പ്പോര് കനപ്പിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കും. മകന് ബി വൈ വിജയേന്ദ്രയെ നിര്‍ണായക സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഫോര്‍മൂലയും പരീക്ഷിച്ചേക്കും. ലിംഗായത്തിന്റെ പിന്തുണ തനിക്ക് ശേഷം മകനിലേക്ക് എത്തുമെന്നാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതീക്ഷ. ഇത് മനസിലാക്കിയാവും ഇനിയുള്ള നീക്കങ്ങള്‍. ‘അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിച്ചിരുന്നു. അന്നും കര്‍ണാടകക്കൊപ്പം തുടരുമെന്നാണ് പറഞ്ഞത്. ഇക്കഴിഞ്ഞ […]
26 July 2021 7:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിതുമ്പിക്കരഞ്ഞ് മുഖ്യമന്ത്രി കസേര വിട്ടിറങ്ങിയ ബിഎസ് യെദ്യൂരപ്പ കര്‍ണാടകയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കാരണമായേക്കുമെന്ന് സൂചന. ലിംഗായത്ത് പിന്തുണയോടെ പാര്‍ട്ടിയില്‍ ഉള്‍പ്പോര് കനപ്പിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കും. മകന് ബി വൈ വിജയേന്ദ്രയെ നിര്‍ണായക സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഫോര്‍മൂലയും പരീക്ഷിച്ചേക്കും. ലിംഗായത്തിന്റെ പിന്തുണ തനിക്ക് ശേഷം മകനിലേക്ക് എത്തുമെന്നാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതീക്ഷ. ഇത് മനസിലാക്കിയാവും ഇനിയുള്ള നീക്കങ്ങള്‍.
‘അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിച്ചിരുന്നു. അന്നും കര്‍ണാടകക്കൊപ്പം തുടരുമെന്നാണ് പറഞ്ഞത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് ആയതിനാല്‍ തന്നെ തനിക്ക് അഗ്നി പരീക്ഷയായിരുന്നു’ യെദ്യൂരപ്പ വിതുമ്പിക്കരഞ്ഞുകൊണ്ടാണ് ഈ വാക്കുകള്‍ പറഞ്ഞത്.
രാജി വാര്‍ത്തകള്‍ സജീവമായതിന് പിന്നാലെ ലിംഗായത്ത് സമുദായത്തെ കൂട്ടുപിടിച്ച് ബിജെപി ദേശീയ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് യെദ്യൂരപ്പ ശ്രമിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. ലിംഗായത്തിനെ ധിക്കരിച്ച് ബിജെപി ദേശീയ നേതൃത്വം നടത്തിയ ഇടപടെല്‍ കര്‍ണാടകയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയേക്കും. യെദ്യൂരപ്പ വിതുമ്പി നടത്തിയ പ്രസംഗവും സമൂദായത്തെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
മകനൊപ്പം ഡെല്‍ഹിയിലെത്തി നരേന്ദ്ര മോദിയെയും അമിത് ഷായെയും കണ്ട യെദ്യൂരപ്പ രാജി തടയാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ രാജിവെക്കുന്നതിന് സാവകാശം ലഭിക്കുകയല്ലാതെ വിമത നീക്കങ്ങളില്‍ നിന്ന് യെദ്യൂരപ്പയെ രക്ഷിച്ചില്ല. ജനതാദളില്‍ നിന്ന് ബിജെപിയിലേക്കെത്തിയ എം.എല്‍.എമാരാണ് യെദ്യൂരപ്പയ്ക്കെതിരെ പ്രധാനമായും കരുനീക്കങ്ങള്‍ നടത്തിയതെന്നും ശ്രദ്ധേയമാണ്. കൊവി!ഡ് കാലഘട്ടത്തില്‍ കര്‍ണാടകയില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയാഞ്ഞതും തിരിച്ചടിയായി.
ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നലെ യെദ്യൂരപ്പ ഭരണ കാര്യത്തില്‍ ഏറെ കാര്യപ്രാപ്തി സൂക്ഷിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞിരുന്നു. പുറത്താക്കും മുന്‍പുള്ള പുകഴ്ത്തലാണ് നദ്ദ നടത്തിയതെന്നാണ് യെദ്യൂരപ്പ അനുകൂലികള്‍ പറയുന്നു. യെദ്യൂരപ്പയുടെ കരച്ചില് ലിംഗായത്ത് കേട്ടാല്‍ ബിജെപിക്ക് തലവേദന കനക്കുമെന്ന് തീര്‍ച്ച.