‘സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകള്‍’; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന് കെ സുരേന്ദ്രന്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകള്‍ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സ്വപ്നയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന ആവശ്യവും സുരേന്ദ്രന് മുന്നോട്ട് വെച്ചു. പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്ന സുരേഷ് സ്ഥിതികരിച്ചിരുന്നു. ഇന്ന് രാവിലെ ഡിഐജി അജയ് കുമാര്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അട്ടക്കുളങ്ങര […]

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകള്‍ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സ്വപ്നയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന ആവശ്യവും സുരേന്ദ്രന് മുന്നോട്ട് വെച്ചു.
പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്ന സുരേഷ് സ്ഥിതികരിച്ചിരുന്നു. ഇന്ന് രാവിലെ ഡിഐജി അജയ് കുമാര്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തിയിരുന്നു. മൊഴി എടുക്കവെയാണ് ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്ന സ്ഥിരീകരിച്ചത്.
ശബ്ദത്തിന്റെ ആധികാരികത കണ്ടെത്തുന്നതിനായി സൈബല്‍ സെല്ലിന്റെ സഹായം ജയില്‍ വകുപ്പ് തേടിയിട്ടുണ്ട്. ശബ്ദം റെക്കോര്‍ഡ് ചെയ്തത് എവിടെനിന്നാണെന്ന് കണ്ടെത്താനാണ് നീക്കം. ശബ്ദം റെക്കോര്‍ഡ് ചെയ്തത് എപ്പോഴാണെന്നോ എവിടെ നിന്നാണെന്നോ ഓര്‍മ്മയില്ലെന്നാണ് സ്വപ്ന അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്
നേരത്തെ സ്വപ്ന എറണാകുളത്തെ ജയിലിലായിരുന്നു. കഫെ പോസെ ചുമത്തിയതിന് ശേഷമാണ് അട്ടക്കുളങ്ങര വനിത ജയിലിലേക്ക് സ്വപ്നയെ മാറ്റിയത്. അതുകൊണ്ടുതന്നെയാണ് എവിടെ നിന്നാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത്.