‘ഒന്നാന്തരം നായന്മാരുവരെ ഇപ്പോള്‍ ചെത്തുന്നുണ്ട്’; സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ കെ സുധാകരന് എംപിയെ പിന്തുണച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. സുധാകരന് പറഞ്ഞത് മോശം പരാമര്‍ശമായി തോന്നുന്നില്ലെന്നും പിണറായി വിജയന് സമാന രീതിയില്‍ ആക്ഷേപിക്കുന്ന ആളാണല്ലോ എന്നും സുരേന്ദ്രന് പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്. ‘ചെത്തുകാരന് അത്ര മോശം ജോലിയല്ല. പിണറായി വിജയന് എന്തെല്ലാം പറഞ്ഞ് ആളുകളെ ആക്ഷേപിക്കുന്നുണ്ട്. അത് വലിയ വാര്‍ത്തയാവുന്നില്ലല്ലോ. രാഷ്ട്രീയ നേതാക്കളെ പരനാറിയെന്ന് പിണറായി വിജയന് വിളിക്കുന്നുണ്ട്, നികൃഷ്ട ജീവിയെന്ന് […]

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ കെ സുധാകരന് എംപിയെ പിന്തുണച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. സുധാകരന് പറഞ്ഞത് മോശം പരാമര്‍ശമായി തോന്നുന്നില്ലെന്നും പിണറായി വിജയന് സമാന രീതിയില്‍ ആക്ഷേപിക്കുന്ന ആളാണല്ലോ എന്നും സുരേന്ദ്രന് പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്.
‘ചെത്തുകാരന് അത്ര മോശം ജോലിയല്ല. പിണറായി വിജയന് എന്തെല്ലാം പറഞ്ഞ് ആളുകളെ ആക്ഷേപിക്കുന്നുണ്ട്. അത് വലിയ വാര്‍ത്തയാവുന്നില്ലല്ലോ. രാഷ്ട്രീയ നേതാക്കളെ പരനാറിയെന്ന് പിണറായി വിജയന് വിളിക്കുന്നുണ്ട്, നികൃഷ്ട ജീവിയെന്ന് വിളിക്കുന്നുണ്ട്. പിണറായി വിജയന് ചെയ്ത കാര്യം തന്നെയാണ് സുധാകരനും ചെയ്യുന്നത്’, സുരേന്ദ്രന് പറഞ്ഞു.
ചെത്തുകാരന് എന്ത് ജാതിയെന്നും സുരേന്ദ്രന് ചോദിച്ചു. എല്ലാ ജാതിക്കാരും ചെത്തുന്നുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള തൊഴിലിപ്പോള് കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആശാരിപ്പണിയെടുക്കുന്നവരെല്ലാം ആശാരിമാരാണോ? മൂശാരിപ്പണി എടുക്കുന്നവരെല്ലാം മൂശാരിമാരാണോ? കൊല്ലപ്പണിയെടുക്കുന്നവരെല്ലാം കൊല്ലന്മാരാണോ? സ്വര്‍ണ പണിയെടുക്കുന്നവരെല്ലാം തട്ടാന്മാരാണോ? ഒന്നാം തരം നായര്‍, ഈഴവര്‍, നമ്പൂതിരികളൊക്കെ ഈ പണികളെടുക്കുന്നുണ്ട്. മുസ്ലിങ്ങള്‍ ചെത്തുന്നില്ലേ, ക്രിസ്ത്യാനികള്‍ ചെത്തുന്നില്ലേ? ചെത്തുകാരനെന്ന് പറയുന്നത് ദുരഭിമാനപ്പെടേണ്ട പണിയൊന്നുമല്ല. എനിക്കത് ഒരു ആക്ഷേപമായി തോന്നുന്നില്ല. പിണറായി വിജയന് ചെത്തുകാരന്റെ മകനാണ് എന്നതില്‍ ദുരഭിമാനപ്പെടേണ്ട കാര്യമില്ല’, അദ്ദേഹം പറഞ്ഞു.
സുധാകരന്റെ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട രണ്ടുചേരിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, സുധാകരനെ അടിച്ച് പുറത്താക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് ആയുധം കിട്ടി. അത്രേയുള്ളു എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.