Top

‘പിഎം വേലായുധനെ ഒഴിവാക്കിയത് കോണ്‍ഗ്രസില്‍ നിന്നും വരുന്നവര്‍ക്കായ്’; ശോഭാ സുരേന്ദ്രനെ ഒതുക്കിയില്ലെന്നും കെ സുരേന്ദ്രന്‍

കൊച്ചി: കോണ്‍ഗ്രസില്‍ നിന്നു വരുന്നവരെ പരിഗണിക്കാന്‍ വേണ്ടിയാണ് പിഎം വേലായുധന്‍ അടക്കമുള്ള നേതാക്കളെ ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ബിജെപിയിലെ എല്ലാ വിഭാഗം നേതാക്കളേയും ഒരുമിച്ച് കൊണ്ട് പോകുന്നതില്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിരുന്നുവെന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മനോരമക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പിഎം വേലായുധനെ പോലുള്ളവരുടെ പരാതി അപഹാസ്യവിഷയമാണെന്നും പുതിയവര്‍ക്ക് നല്ല പ്രാതിനിധ്യം നല്‍കിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ‘മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ വിഷയം എന്നെ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല. അത്രയും വര്‍ഷം പരിചയമുള്ളവരെയെല്ലാം […]

30 Nov 2020 2:43 AM GMT

‘പിഎം വേലായുധനെ ഒഴിവാക്കിയത് കോണ്‍ഗ്രസില്‍ നിന്നും വരുന്നവര്‍ക്കായ്’; ശോഭാ സുരേന്ദ്രനെ ഒതുക്കിയില്ലെന്നും കെ സുരേന്ദ്രന്‍
X

കൊച്ചി: കോണ്‍ഗ്രസില്‍ നിന്നു വരുന്നവരെ പരിഗണിക്കാന്‍ വേണ്ടിയാണ് പിഎം വേലായുധന്‍ അടക്കമുള്ള നേതാക്കളെ ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
ബിജെപിയിലെ എല്ലാ വിഭാഗം നേതാക്കളേയും ഒരുമിച്ച് കൊണ്ട് പോകുന്നതില്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിരുന്നുവെന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മനോരമക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പിഎം വേലായുധനെ പോലുള്ളവരുടെ പരാതി അപഹാസ്യവിഷയമാണെന്നും പുതിയവര്‍ക്ക് നല്ല പ്രാതിനിധ്യം നല്‍കിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

‘മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ വിഷയം എന്നെ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല. അത്രയും വര്‍ഷം പരിചയമുള്ളവരെയെല്ലാം നിര്‍ത്തിയാല്‍ പാര്‍ട്ടിയിലെ യുവാക്കളെയോ കോണ്‍ഗ്രസില്‍ നിന്നും മറ്റും വരുന്നവരെയോ പരിഗണിക്കാന്‍ കഴിയില്ല’ കെ സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും കോര്‍കമ്മിറ്റിയെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നായിരുന്നു ശോഭാ സുരേന്ദ്രനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ സുരേന്ദ്രന്റെ പ്രതികരണം. കോര്‍ കമ്മിറ്റിയെ തീരുമാനിക്കുന്നതില്‍ സംസ്ഥാനത്തിന് ഒരു പ്രത്യേകം നിര്‍ദേശവുമില്ല. പുനഃസംഘടനയുടെ എല്ലാ വശങ്ങളും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ തനിക്കൊന്നും മറച്ചുവെക്കാനില്ല, സംഘടന മുന്നോട്ട് കൊണ്ട് പോവുമ്പോള്‍ ഉണ്ടാവുന്ന ചില പരാതികള്‍ മാത്രമാണ് ഇതെന്ന് ബന്ധപ്പെട്ടവര്‍ക്ക് മനസിലായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുന്നതിനോടൊപ്പം തൃശൂരിലും പ്രതീക്ഷയുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലും കോഴിക്കോട്ടും വന്‍മുന്നേറ്റമുണ്ടാകുമെന്നും ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് മുസ്ലീം സ്ത്രീകളടക്കം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും നൂറിലധികം സ്ഥാനാര്‍ത്ഥികളുണ്ടെന്നും ന്യൂനപക്ഷ വോട്ടില്‍ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Next Story