Top

‘വിജയ യാത്ര’യുമായി സുരേന്ദ്രന്‍; ഉദ്ഘാടനത്തിന് യോഗി എത്തും; സമാപനചടങ്ങില്‍ ഷാ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് ഫെബ്രുവരി 21 ന് തുടക്കം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്ര മാര്‍ച്ച് 6 നാണ് സമാപനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 21 നാണ് യാത്ര തുടങ്ങാന്‍ തീരുമാനിച്ചിരുന്നതെങ്കിലും യോഗിയുടെ സൗകര്യാര്‍ത്ഥം പരിപാടി മാറ്റിവെക്കുകയായിരുന്നു.വിജയ് യാത്രയുടെ സമാപന ചടങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത്ഷായും പങ്കെടുക്കും. കേരളത്തിലുടനീളം നൂറോളം […]

9 Feb 2021 8:49 PM GMT

‘വിജയ യാത്ര’യുമായി സുരേന്ദ്രന്‍; ഉദ്ഘാടനത്തിന് യോഗി എത്തും; സമാപനചടങ്ങില്‍ ഷാ
X

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് ഫെബ്രുവരി 21 ന് തുടക്കം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്ര മാര്‍ച്ച് 6 നാണ് സമാപനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 21 നാണ് യാത്ര തുടങ്ങാന്‍ തീരുമാനിച്ചിരുന്നതെങ്കിലും യോഗിയുടെ സൗകര്യാര്‍ത്ഥം പരിപാടി മാറ്റിവെക്കുകയായിരുന്നു.
വിജയ് യാത്രയുടെ സമാപന ചടങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത്ഷായും പങ്കെടുക്കും. കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളില്‍ വിജയ് യാത്രക്ക് സ്വീകരണം നല്‍കും.

കഴിഞ്ഞ ദിവസം ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയും സംസ്ഥാനത്തെത്തിയിരുന്നു.
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളുടേയും അധ്യക്ഷന്‍മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും അദ്ദേഹം സംവാദം നടത്തിയിരുന്നു.

Next Story