ഇരിപ്പിടം കിട്ടിയത് പിന്നിലെ നിരയില്‍; ദേശീയ അധ്യക്ഷനൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയിലും ഹാരമണിയിക്കലിലും ഇടം കിട്ടാതെ ശോഭ
ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനുമായി പരസ്യപോര് പ്രഖ്യാപിച്ച ശോഭാ സുരേന്ദ്രന് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി നേതൃയോഗത്തിനെത്തിയത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന മഹാസമ്മേളനത്തിന്റെ വേദിയില്‍ ശോഭാ സുരേന്ദ്രനുമുണ്ടായിരുന്നു. പിണക്കം മാറ്റി വെച്ച് സമ്മേളനത്തിനെത്തിയ ശോഭാ സുരേന്ദ്രന് പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാണ് ആരോപണം. മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയായ ശോഭാ സുരേന്ദ്രന്റെ സീറ്റ് ഏറ്റവും പിന്നിലെ നിരയിലായിരുന്നു. ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ശോഭാസുരേന്ദ്രന്റെ തൊട്ടടുത്ത നിരയിലുണ്ട്. […]

ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനുമായി പരസ്യപോര് പ്രഖ്യാപിച്ച ശോഭാ സുരേന്ദ്രന് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി നേതൃയോഗത്തിനെത്തിയത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന മഹാസമ്മേളനത്തിന്റെ വേദിയില്‍ ശോഭാ സുരേന്ദ്രനുമുണ്ടായിരുന്നു. പിണക്കം മാറ്റി വെച്ച് സമ്മേളനത്തിനെത്തിയ ശോഭാ സുരേന്ദ്രന് പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാണ് ആരോപണം.
മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയായ ശോഭാ സുരേന്ദ്രന്റെ സീറ്റ് ഏറ്റവും പിന്നിലെ നിരയിലായിരുന്നു. ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ശോഭാസുരേന്ദ്രന്റെ തൊട്ടടുത്ത നിരയിലുണ്ട്. നദ്ദക്ക് ഹാരമണിയിക്കുമ്പോഴും ശോഭാ സുരേന്ദ്രന് മുന്‍നിരയിലേക്ക് വന്നിട്ടില്ല.

ഏറ്റവും മുന്നിലത്തെ നിരയില്‍ കെ സുരേന്ദ്രനും , എപി അബ്ദുള്ളകുട്ടിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായിരുന്ന കെബി ശ്രീധരന്, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന് എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇന്ന് ബിജെപിയില്‍ അംഗത്വം എടുത്ത ജേക്കബ് തോമസ്, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ,ഗോപാലകൃഷ്ണന്, തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ സമ്മേളനം അവസാനിച്ചപ്പോള്‍ സദസിനെ അഭിസംബോധന ചെയ്യുന്നതിനായി വേദിയിലുള്ളവരെ നദ്ദ മുന്നിലേക്ക് വിളിച്ചപ്പോള്‍ ശോഭാ സുരേന്ദ്രന് താന്‍ ഇരുന്ന സ്ഥലത്ത് നിന്നും നീങ്ങിയിട്ടില്ല. എല്ലാവരും വേദിയില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ശോഭാ അവിടെ നിന്നും നീങ്ങിയത്. ഇന്നത്തെ നേതൃയോഗത്തിലും ശോഭക്ക് പ്രതീകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വളരെ അപ്രതീക്ഷിതമായിട്ടാണ് ശോഭാ സുരേന്ദ്രന് ഇന്നത്തെ പരിപാടിക്കെത്തിയത്. ബിജെപി യോഗത്തില്‍ താന്‍ പങ്കെടുക്കണമെന്നും സംഘടനയും നേതാക്കളും ആഗ്രഹിക്കുന്നുവെന്നായിരുന്നു ശോഭാ സുരേന്ദ്രന് പറഞ്ഞത്. അതേസമയം നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.
‘ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ഒരു യോഗത്തിന് ഞാന്‍ വരുന്നു. സംഘടനയും സുഹൃത്തുക്കളും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ല’ – എന്നാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഈയിടെ തൃശൂരില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് അവര്‍ വിട്ടു നിന്നിരുന്നു. ശോഭയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ജെപി നദ്ദ തയ്യാറായിരുന്നില്ല. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം യോഗങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു.