
ജയ് ശ്രീറാം മുഴക്കിയും ശിവജിയുടെ ബാനറുകള്‍ ഉയര്‍ത്തിയും പാലാക്കാട് നഗരസഭയില്‍ ബിജെപിയുടെ പ്രകടനം. കാലങ്ങളായി എല്‍ഡിഎഫിന്റെ കയ്യിലുള്ള 18 നഗരസഭ സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്.പിന്നാലെ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭയില്‍ ഉയര്‍ത്തിയത്.
പാലക്കാട് നഗരസഭ നിലനിര്‍ത്തിയതിന് ഒപ്പം പന്തളത്തും വിജയിക്കാന്‍ ബിജെപിക്കായി. അതേസമയം തിരുവനന്തപുരം കോര്‍പറേഷനെ കൂടാതെ കൊടുങ്ങല്ലൂര്‍, കുന്നംകുളം നഗരസഭകളിലും എന്‍ഡിഎ വമ്പിച്ച വിജയ പ്രതീക്ഷവെച്ചിരുന്നെങ്കിലും ഇക്കുറിയും ബിജെപിക്ക് അവകാശപ്പെട്ട വിജയം നേടാനായില്ല. ഇവിടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്ന അവകാശ വാദവുമായാണ് ബിജെപി പ്രചാരണത്തിനിറങ്ങിയത്. മോദി ഭരണതോടൊപ്പം ശബരിമല അയ്യപ്പനെയും പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടി. പലയിടങ്ങളിലും അയ്യപ്പനു ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ന്നിരുന്നു. ഇത് ആദ്യമായി പന്തളം നഗരസഭാ ബിജെപി കയ്യടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വില പോയത് ഭക്ത വികാരം എന്ന് തന്നെ പറയാം. ഇവിടെ ഇടത് പക്ഷം ഒന്‍പത് സീറ്റുകളിലേക്ക് ചുരുങ്ങി എന്നതാണ് ശ്രദ്ദേയം.
2015 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ അധികാരത്തില്‍ എത്തിയ പാലക്കാട് നഗരസഭയില്‍ ഇക്കുറി കേവല ഭൂരിപക്ഷവും കടന്നാണ് ബിജെപി ജയം. വിമത നീക്കം ഉള്‍പ്പെടെ ചര്‍ച്ചയായി യുഡിഎഫ് 14 സീറ്റിലേക്കും എല്‍ഡിഫ് 7ലേക്കും ചുരുങ്ങിയപ്പോള്‍ രണ്ടു സിറ്റിംഗ് വാര്‍ഡ് നഷ്ടമായെങ്കിലും യുഡിഫിന്റെ നാലു വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ബിജെപ്പിക്കായി. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളില്‍ വലിയ പ്രതീക്ഷയാണ് ബിജെപി വെച്ച് പുലര്‍ത്തിയത്. എന്നാല്‍ പ്രതീക്ഷ ഫലം കണ്ടില്ലെന്ന് തന്നെ പറയാം. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരെഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ഇക്കുറി കേവല ഭൂരിപക്ഷവും കടന്നപ്പോള്‍ എന്‍ഡിഎ 35 ല്‍ തന്നെ ഒതുങ്ങുകയാണ് ഉണ്ടായത്. സ്വാതന്ത്രനെയും ഒപ്പം കൂട്ടി 34 പ്ലസ് ഒന്നാണ് ബിജെപിയുടെ സീറ്റ് നില.
തൃശൂരിലെ ത്രികോണ മത്സരം പ്രവചിച്ചെങ്കിലും 54 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കഴിഞ്ഞതിനു സമാനമായി ആറില്‍ ചുരുങ്ങിപോയി. ഒപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്റെ സിറ്റിംഗ് വാര്‍ഡിലെ തോല്‍വിയും ബിജെപിയെ ക്ഷീണിപ്പിച്ചെന്ന് തന്നെ പറയാം.
കൊടുങ്ങലൂര്‍, കുന്നംകുളം നഗരസഭകളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തുന്നത് ഇത് രണ്ടാം തവണ ആണെങ്കിലും കൊടുങ്ങലൂരില്‍ ഇടതു മുന്നണിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി 21 സീറ്റില്‍ ഉണ്ടായ വിജയം മുന്നണിയുടെ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
ആകെ 320 മുനിസിപ്പല്‍ ഡിവിഷനുകളിലും 19 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 23 ഗ്രാമ പഞ്ചായത്തുകളിലും ബിജെപി ഇത്തവണ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ കൈയിലുണ്ടായിരുന്ന 3 ഡിവിഷനുകളും ബിജെപിക്ക് നഷ്ടമായി.
- TAGS:
- BJP
- Palakkad Corporation